21 May 2022 5:08 AM IST
Summary
ഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിന് 30,307 കോടി രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് അനുമതി നല്‍കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാണ് ലാഭവിഹിതം നല്‍കുന്നത്. കണ്ടിന്‍ജന്‍സി റിസ്‌ക് ബഫര്‍ (അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നീക്കിവെച്ചിരിക്കുന്ന ധനം) 5.50 ശതമാനമായി നിലനിര്‍ത്തുമെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. ആര്‍ബിഐ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ 596ാം യോഗത്തിലാണ് ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഒമ്പത് മാസ […]
ഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിന് 30,307 കോടി രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് അനുമതി നല്‍കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാണ് ലാഭവിഹിതം നല്‍കുന്നത്. കണ്ടിന്‍ജന്‍സി റിസ്‌ക് ബഫര്‍ (അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നീക്കിവെച്ചിരിക്കുന്ന ധനം) 5.50 ശതമാനമായി നിലനിര്‍ത്തുമെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. ആര്‍ബിഐ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ 596ാം യോഗത്തിലാണ് ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഒമ്പത് മാസ കാലയളവിലേക്ക് (2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെ) 99,122 കോടി രൂപ ലാഭവിഹിതം നല്‍കാന്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നു.
ആര്‍ബിഐയുടെ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ സാമ്പത്തിക വര്‍ഷവുമായി യോജിപ്പിച്ചതിനാലാണ് ഇക്കാലയളവിലെ ലാഭവിഹിതം നല്‍കിയത്. നേരത്തെ ജൂലൈ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ് ആര്‍ബിഐ സാമ്പത്തിക വര്‍ഷമായി കണക്കാക്കിയിരുന്നത്. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ ആഘാതം എന്നിവയും യോഗത്തില്‍ അവലോകനം ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
