image

1 Jun 2022 10:19 AM IST

Banking

പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ഐപിപിബി

MyFin Desk

പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ഐപിപിബി
X

Summary

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. രണ്ടാം തവണയാണ് സേവിംഗ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ, ഫെബ്രുവരി 1 മുതല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. പുതിയ പലിശ നിരക്കുകള്‍ കുറച്ചുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നിലവില്‍ വരും. അസറ്റ് ലയബിലിറ്റി കമ്മിറ്റി അംഗീകരിച്ച പോളിസി പ്രകാരം സേവിംഗ്‌സ് അക്കൗണ്ടുകളുടെ എല്ലാ ഉപഭോക്തൃ വകഭേദങ്ങളിലും ഇത് ബാധകമാണ്. […]


ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. രണ്ടാം തവണയാണ് സേവിംഗ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ, ഫെബ്രുവരി 1 മുതല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
പുതിയ പലിശ നിരക്കുകള്‍ കുറച്ചുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നിലവില്‍ വരും. അസറ്റ് ലയബിലിറ്റി കമ്മിറ്റി അംഗീകരിച്ച പോളിസി പ്രകാരം സേവിംഗ്‌സ് അക്കൗണ്ടുകളുടെ എല്ലാ ഉപഭോക്തൃ വകഭേദങ്ങളിലും ഇത് ബാധകമാണ്.
ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് 2022 ജൂണ്‍ 1 മുതല്‍ പലിശ നിരക്ക് 2 ശതമാനമായിരിക്കും (വര്‍ഷത്തില്‍ 2.25 ശതമാനത്തില്‍ നിന്ന് കുറയുന്നു).
ലക്ഷം രൂപയ്ക്കും 2 ലക്ഷം രൂപയ്ക്കുമിടയിലുള്ള ബാലന്‍സുകള്‍ക്ക്, ഇന്‍ക്രിമെന്റല്‍ അടിസ്ഥാനത്തില്‍ നിരക്ക് 2.25 ശതമാനമായിരിക്കും (2.5 ശതമാനത്തില്‍ നിന്ന് കുറവാണിത്).
ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്ക് അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ത്രൈമാസ പലിശ നല്‍കും. ഇത് പ്രതിദിന ബാലന്‍സായി കണക്കാക്കും.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ ഭാഗമായ തപാല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ പോസ്റ്റിന്റെ ഒരു ഡിവിഷനാണ്.