image

10 Jun 2022 10:33 AM IST

Banking

1.18 കോടി പേയ്‌മെന്റ് ഉപകരണങ്ങൾ വിതരണം ചെയ്തു

MyFin Desk

1.18 കോടി പേയ്‌മെന്റ് ഉപകരണങ്ങൾ വിതരണം ചെയ്തു
X

Summary

4.11 ലക്ഷത്തിലധികം പിഒഎസ്, മൊബൈൽ പിഒഎസ്  മറ്റ് ഫിസിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ രാജ്യത്തുടനീളം സ്ഥാപിച്ചു  എന്ന് ആർബിഐ അറിയിച്ചു. 2022 ഏപ്രിൽ 30-ലെ പെയ്‌മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (PIDF) പദ്ധതിയുടെ കീഴിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. കൂടാതെ, 1,14,05,116  ക്യൂആർ കോഡ് അധിഷ്ഠിത പെയ്‌മെന്റ് ഉപാധികളായ യുപിഐ ക്യുആർ, ഭാരത് ക്യുആർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഈ പദ്ധതിക്ക് കീഴിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2021 ജനുവരി മുതൽ റിസർവ് ബാങ്ക് പ്രവർത്തനക്ഷമമാക്കിയ പിഐഡിഎഫ് പദ്ധതി, ഗ്രേഡ്-3 മുതൽ ഗ്രേഡ്-6 വരെയുള്ള […]


4.11 ലക്ഷത്തിലധികം പിഒഎസ്, മൊബൈൽ പിഒഎസ് മറ്റ് ഫിസിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ രാജ്യത്തുടനീളം സ്ഥാപിച്ചു എന്ന് ആർബിഐ അറിയിച്ചു. 2022 ഏപ്രിൽ 30-ലെ പെയ്‌മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (PIDF) പദ്ധതിയുടെ കീഴിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്.
കൂടാതെ, 1,14,05,116 ക്യൂആർ കോഡ് അധിഷ്ഠിത പെയ്‌മെന്റ് ഉപാധികളായ
യുപിഐ ക്യുആർ, ഭാരത് ക്യുആർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഈ പദ്ധതിക്ക് കീഴിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
2021 ജനുവരി മുതൽ റിസർവ് ബാങ്ക് പ്രവർത്തനക്ഷമമാക്കിയ പിഐഡിഎഫ് പദ്ധതി, ഗ്രേഡ്-3 മുതൽ ഗ്രേഡ്-6 വരെയുള്ള കേന്ദ്രങ്ങളിലും രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പോയിന്റ് ഓഫ് സെയിൽ (PoS) ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്നു.
2021 ഓഗസ്റ്റ് 26 മുതൽ, ഗ്രേഡ്-1, ഗ്രേഡ്-2 കേന്ദ്രങ്ങളിലെ, പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള തെരുവ് കച്ചവടക്കാരുടെ ആത്മനിർബർ നിധി പദ്ധതിയുടെ (പിഎം എസ് വി എ നിധി സ്കീം ) ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചു.
പിഐഡിഎഫ് -ലേക്ക് സംഭാവന നൽകുന്നത് റിസർവ് ബാങ്ക് അംഗീകൃത കാർഡ്
നെറ്റ്‌വർക്കുകളും, കാർഡ് നൽകുന്ന ബാങ്കുകമാണ്. നിലവിൽ കോർപ്പസ്
811.4 കോടി രൂപയാണെന്ന് ആർബിഐ അറിയിച്ചു.