image

15 Jun 2022 9:40 AM IST

Banking

ബാങ്കുകൾ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ബിഐ

MyFin Desk

ബാങ്കുകൾ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ബിഐ
X

Summary

മുംബൈ: അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍, തങ്ങളുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വാണിജ്യവത്കരണ സാധ്യതകള്‍, വായ്പാ സേവന ങ്ങള്‍ക്കായുള്ള വരുമാന മാര്‍ഗങ്ങളുടെ കണ്ടെത്തല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഭവന പദ്ധതികളുടേയും അടിസ്ഥാന സൗകര്യ വികസനങ്ങളുടേയും ധനസഹായവുമായി ബന്ധപ്പെട്ട് ഫണ്ടുകളുടെ അന്തിമ ഉപയോഗം നിരീക്ഷിക്കല്‍ എന്നിവ സംബന്ധിച്ച നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ കര്‍ശനമായി പാലിക്കാത്ത സംഭവങ്ങള്‍ കണ്ടതായി സര്‍ക്കുലറില്‍ […]


മുംബൈ: അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍, തങ്ങളുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).
വാണിജ്യവത്കരണ സാധ്യതകള്‍, വായ്പാ സേവന ങ്ങള്‍ക്കായുള്ള വരുമാന മാര്‍ഗങ്ങളുടെ കണ്ടെത്തല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഭവന പദ്ധതികളുടേയും അടിസ്ഥാന സൗകര്യ വികസനങ്ങളുടേയും ധനസഹായവുമായി ബന്ധപ്പെട്ട് ഫണ്ടുകളുടെ അന്തിമ ഉപയോഗം നിരീക്ഷിക്കല്‍ എന്നിവ സംബന്ധിച്ച നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ കര്‍ശനമായി പാലിക്കാത്ത സംഭവങ്ങള്‍ കണ്ടതായി സര്‍ക്കുലറില്‍ ആര്‍ബിഐ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളുടെ കാര്യത്തില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടേം ലോണുകള്‍ അനുവദിക്കാവൂ എന്ന ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, പ്രോജക്ടുകളുടെ പ്രവര്‍ത്തനക്ഷമതയും ബാങ്കിംഗ് സ്വീകാര്യതയും സംബന്ധിച്ച് കൃത്യമായ ജാഗ്രത പുലര്‍ത്തുകയും പദ്ധതിയില്‍ നിന്നുള്ള വരുമാനം കടബാധ്യതകള്‍ തീര്‍ക്കുന്നതിന് പര്യാപ്തമാണെന്ന് ഉറപ്പാക്കുകയും വേണം. മൂന്ന് മാസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ സ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് അവരുടെ ബോര്‍ഡുകള്‍ക്ക് മുമ്പാകെ ഒരു അവലോകനം നടത്തി സമര്‍പ്പിക്കാനും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു.