image

18 Jun 2022 6:36 AM IST

ടെലികോം വിദഗ്ധന്‍ മനോജ് കോഹ്ലി ആക്സിസ് ബാങ്കിൻറെ സ്വതന്ത്ര ഡയറക്ടർ

MyFin Desk

ടെലികോം വിദഗ്ധന്‍ മനോജ് കോഹ്ലി ആക്സിസ് ബാങ്കിൻറെ  സ്വതന്ത്ര ഡയറക്ടർ
X

Summary

ഡെല്‍ഹി: ടെലികോം മേഖലയിലെ വിദഗ്ധന്‍ മനോജ് കോഹ്ലിയെ 2026 ജൂണ്‍ വരെയുള്ള നാല് വര്‍ഷത്തേക്ക് തങ്ങളുടെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായി ആക്സിസ് ബാങ്ക് അറിയിച്ചു. 63 കാരനായ കോഹ്ലി നിലവില്‍ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സോഫ്റ്റ് ബാങ്ക് ഇന്ത്യയുടെ കണ്‍ട്രി ഹെഡ് ആണ്. മുമ്പ് അദ്ദേഹം ഭാരതി എയര്‍ടെല്ലിന്റെ എംഡിയും സിഇഒയും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം. കോഹ്ലിയുടെ കാലാവധി ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. കമ്പനിയുടെ […]


ഡെല്‍ഹി: ടെലികോം മേഖലയിലെ വിദഗ്ധന്‍ മനോജ് കോഹ്ലിയെ 2026 ജൂണ്‍ വരെയുള്ള നാല് വര്‍ഷത്തേക്ക് തങ്ങളുടെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായി ആക്സിസ് ബാങ്ക് അറിയിച്ചു. 63 കാരനായ കോഹ്ലി നിലവില്‍ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സോഫ്റ്റ് ബാങ്ക് ഇന്ത്യയുടെ കണ്‍ട്രി ഹെഡ് ആണ്. മുമ്പ് അദ്ദേഹം ഭാരതി എയര്‍ടെല്ലിന്റെ എംഡിയും സിഇഒയും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം. കോഹ്ലിയുടെ കാലാവധി ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. കമ്പനിയുടെ പൂര്‍ണ്ണമായ ബിസിനസ്സ് സാധ്യതകള്‍ കൈവരിക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍, റെഗുലേറ്ററി, പബ്ലിക് പോളിസി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്ന് നിയമന ഉത്തരവില്‍ പറയുന്നു.
ഇതിനുമുമ്പ്, സോളാര്‍, കാറ്റ്, ഹൈബ്രിഡ് പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനിയായ എസ്ബി എനര്‍ജിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. 2020 മുതല്‍ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഹ്ലി, ജാപ്പനീസ് കമ്പനിയുടെ 20-ലധികം പോര്‍ട്ട്ഫോളിയോ കമ്പനികളെയും അതിന്റെ വിഷന്‍ ഫണ്ടുകളായ ഒല, ഓയോ, പേടിഎം, ലെന്‍സ്‌കാര്‍ട്ട്, ഗ്രോഫേഴ്‌സ്, സ്‌നാപ്ഡീല്‍, വീവര്‍ക്ക്, ഡെല്‍ഹിവെറി, ഉബര്‍, അണ്‍അക്കാദമി എന്നിവയെയും പിന്തുണച്ചിരുന്നു.