image

22 Aug 2022 3:34 AM GMT

Banking

കോ ലെൻഡിംഗ്, എൻബിഎഫ്സി-എസ്എഫ്ബി കൂട്ടുകെട്ടിന് സാധ്യത

MyFin Desk

കോ ലെൻഡിംഗ്, എൻബിഎഫ്സി-എസ്എഫ്ബി കൂട്ടുകെട്ടിന് സാധ്യത
X

Summary

 ഗ്രാമീണ മേഖലയിലും വിദൂര ഗ്രാമങ്ങളിലും വായ്പ പോലുള്ള ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ (എസ്എഫ്ബി) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്സി) കൈകോർത്തേക്കും. ഇതോടെ ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലടക്കം ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കാൻ സ്മോൾ ഫിനാൻസ് ബാങ്കിനാകും. പൊതുമേഖലാ ബാങ്കുകൾക്കും മറ്റും ഈ സൗകര്യം നേരത്തെ അനുവദിച്ചിരുന്നു. നിലവില്‍ മറ്റൊരു വായ്പാദാതാക്കളുമായി സഹകരിച്ച് വായ്പ നല്‍കാന്‍ എസ്എഫ്ബികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതിനുള്ള അനുമതി എസ്എഫ്ബികള്‍ക്ക് സെബി നല്‍കിയേക്കുമെന്നാണ് സൂചന. കൃഷി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), […]


ഗ്രാമീണ മേഖലയിലും വിദൂര ഗ്രാമങ്ങളിലും വായ്പ പോലുള്ള ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ (എസ്എഫ്ബി) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്സി) കൈകോർത്തേക്കും.
ഇതോടെ ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലടക്കം ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കാൻ സ്മോൾ ഫിനാൻസ് ബാങ്കിനാകും. പൊതുമേഖലാ ബാങ്കുകൾക്കും മറ്റും ഈ സൗകര്യം നേരത്തെ അനുവദിച്ചിരുന്നു. നിലവില്‍ മറ്റൊരു വായ്പാദാതാക്കളുമായി സഹകരിച്ച് വായ്പ നല്‍കാന്‍ എസ്എഫ്ബികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതിനുള്ള അനുമതി എസ്എഫ്ബികള്‍ക്ക് സെബി നല്‍കിയേക്കുമെന്നാണ് സൂചന.
കൃഷി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് കൂട്ടുവായ്പയ്ക്ക് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും മാത്രമേ അനുവാദമുള്ളൂ.