image

31 Oct 2022 11:48 PM GMT

Banking

വായ്പകളില്‍ വര്‍ധന, ഭക്ഷ്യ ഇതര വായ്പകള്‍ 17 ശതമാനം കൂടി

MyFin Desk

വായ്പകളില്‍ വര്‍ധന, ഭക്ഷ്യ ഇതര വായ്പകള്‍ 17 ശതമാനം കൂടി
X

Summary

ചെറുകിട വായ്പകളാണ് ബാങ്കുകളുടെ ക്രെഡിറ്റ് പോര്‍ട്ടഫോളിയോയില്‍ പ്രധാന വിഹിതം വഹിക്കുന്നതെങ്കിലും, വന്‍കിട ബിസിനസുകള്‍ക്കായുള്ള വായ്പകളിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. വായ്പകളുടെ മേഖല തിരിച്ചുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈ പാദത്തില്‍ 7 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത്തരം വായ്പകളില്‍ 2.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുന്നതെന്നും കേന്ദ്ര ബാങ്കിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യ ഇതര ബാങ്ക് വായ്പകളില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 6.8 ശതമാനമായിരുന്നു. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ […]


ചെറുകിട വായ്പകളാണ് ബാങ്കുകളുടെ ക്രെഡിറ്റ് പോര്‍ട്ടഫോളിയോയില്‍ പ്രധാന വിഹിതം വഹിക്കുന്നതെങ്കിലും, വന്‍കിട ബിസിനസുകള്‍ക്കായുള്ള വായ്പകളിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. വായ്പകളുടെ മേഖല തിരിച്ചുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈ പാദത്തില്‍ 7 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത്തരം വായ്പകളില്‍ 2.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുന്നതെന്നും കേന്ദ്ര ബാങ്കിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യ ഇതര ബാങ്ക് വായ്പകളില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 6.8 ശതമാനമായിരുന്നു. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ 7.9 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.1 ശതമാനത്തിന്റെ ഇടിവായിരുന്നു ഉണ്ടായിരുന്നത്.

സെപ്റ്റംബറില്‍ ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 37.1 ശതമാനത്തില്‍ നിന്ന് 36.2 ശതമാനമായി. സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ വളര്‍ച്ച 13.1 ശതമാനത്തില്‍ നിന്നും 27.1 ശതമാനമായി വര്‍ധിച്ചു.

മൊത്തത്തില്‍ വ്യവസായങ്ങള്‍ക്കുള്ള വായ്പ 12.6 ശതമാനം വര്‍ധിച്ചു. ഇത് ബാങ്കിന്റെ സെപ്തംബർ മാസത്തിലെ മൊത്ത വായ്പയുടെ 26 ശതമാനമായി. റീട്ടെയില്‍ വായ്പകള്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടായിരുന്ന 13.2 ശതമാനത്തില്‍ നിന്നും 19.6 ശതമാനമായി ഉയര്‍ന്നു. ഭവന, വാഹന വായ്പകളായിലെ മുന്നേറ്റമാണ് ഇതിനു സഹായിച്ചത്.