image

10 Nov 2022 7:07 AM GMT

Banking

ധനലക്ഷ്മി ബാങ്ക് മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

MyFin Desk

dhanalakshmi bank appoints new directors
X

dhanalakshmi bank appoints new directors 

Summary

ബാങ്കിന്റെ ഒരു ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുള്ള കെ എന്‍ മധുസൂദനന്‍, സാമ്പത്തിക കണ്‍സള്‍ട്ടന്റ്‌റ് ശ്രീ ശങ്കര്‍ രാധാകൃഷ്ണന്‍, റിട്ടയേര്‍ഡ് എക്കണോമിക്ക് പ്രൊഫസര്‍ നിര്‍മല പദ്മനാഭന്‍ എന്നിവരെയാണ് നിയമിച്ചത്.


റൈറ്റ് ഇഷ്യൂവിലൂടെ 128 കോടി രൂപ സമാഹരിക്കാനൊരുങ്ങി ധനലക്ഷ്മി ബാങ്ക്. ഇതിനായി ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി നിയമിച്ചു. ബാങ്കിന്റെ ഒരു ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുള്ള കെ എന്‍ മധുസൂദനന്‍, സാമ്പത്തിക കണ്‍സള്‍ട്ടന്റ്‌റ് ശ്രീ ശങ്കര്‍ രാധാകൃഷ്ണന്‍, റിട്ടയേര്‍ഡ് എക്കണോമിക്ക് പ്രൊഫസര്‍ നിര്‍മല പദ്മനാഭന്‍ എന്നിവരെയാണ് നിയമിച്ചത്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഉയര്‍ത്തുന്നതിനാണ് തുക സമാഹരിക്കുന്നത്. സെപ്റ്റംബര്‍ അവസാന ആഴ്ച്ചയിലെ കണക്ക് പ്രകാരം ഇത് 12.32 ശതമാനമായിരുന്നു.

മതിയായ ബോര്‍ഡ് അംഗങ്ങളും, വനിതാ ഡയറക്ടറും ഇല്ലാത്തതിനെ തുടര്‍ന്ന് റൈറ്റ് ഇഷ്യൂ അനുവദിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇതോടെ, ഈ മാസം 12ന് ഓഹരി ഉടമകള്‍ എക്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് (ഇജിഎം) നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചതിനാല്‍ മീറ്റിംഗ് റദ്ദാക്കുകയായിരുന്നു. ബാങ്കിന്റെ 13 ശതമാനത്തോളം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന 9 ഓഹരി ഉടമകളാണ് ഇ ജി എം നടത്തുന്നതിനായി മുന്‍കൈ എടുത്തത്.

കാത്തലിക് സിറിയന്‍ ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ സി കെ ഗോപിനാഥന്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജെ കെ ശിവന്‍, സ്വതന്ത്ര ഡയറക്ടര്‍ ജി രാജഗോപാലന്‍ നായര്‍, റിസര്‍വ് ബാങ്ക് നോമിനികളായ ഡി കെ കശ്യപ്, ജയകുമാര്‍ യാരസി എന്നിവരാണ് ബോര്‍ഡിലെ മറ്റു അംഗങ്ങള്‍.