image

23 Nov 2022 4:00 AM GMT

Banking

ധനലക്ഷ്മി ബാങ്കിന്റെ പ്രധാന ഓഹരിയുടമ 6 ലക്ഷം ഷെയറുകൾ വിറ്റഴിച്ചു

C L Jose

Dhanalaxmi Bank
X

Summary

ബാങ്കിന്റെ മുൻപുണ്ടായിരുന്ന എംഡിയും സിഇഒയുമായ സുനിൽ ഗുർബക്സാനിയെ 2020 ഫെബ്രുവരിയിൽ ഓഹരിയുടമകൾ വോട്ടിങ്ങിലൂടെ പുറത്താക്കിയതു മുതൽ, ബാങ്ക് സ്ഥിരം തലക്കെട്ടുകളിൽ ഇടം നേടുന്നുണ്ടായിരുന്നു. ബോർഡിന്റെ വലുപ്പം മുതൽ റൈറ്റ്സ് ഇഷ്യൂ വരെ എല്ലാം കോലാഹലങ്ങളുണ്ടാക്കി. .


കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ ഒരു പ്രധാന ഓഹരി ഉടമയായ ജിൻഷാ നാഥ് സി കെ കഴിഞ്ഞ ബുധനാഴ്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) വഴി തന്റെ കൈവശമുണ്ടായിരുന്ന ബാങ്കിന്റെ 6 ലക്ഷം ഓഹരികൾ വിറ്റഴിച്ചു. കുറച്ച് മാസങ്ങളായി നടന്നു കൊണ്ടിരുന്ന നിരവധി വെല്ലുവിളികളെ വിജയകരമായി നേരിടാൻ ധനലക്ഷ്മി ബാങ്കിന് കഴിഞ്ഞെങ്കിലും ഇത് അപ്രതീക്ഷിതമായ ഒരു നടപടിയായിരുന്നു.

മാർച്ചിൽ ഒരു അസാധാരണ പൊതുയോഗം (ഇജിഎം) വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമയായ രവീന്ദ്രൻ പിള്ളയ്‌ക്കൊപ്പം ഒപ്പിട്ടവരിൽ ഒരാളായിരുന്നു ഏതാനും മാസങ്ങൾക്കുമുമ്പ് 19.95 ലക്ഷം ഓഹരികൾ വരെ കൈവശം വച്ചിരുന്ന ജിൻഷാ നാഥ്.

ജൂണിൽ നടത്താനിരുന്ന ഓഹരി ഉടമകളുടെ പ്രത്യേക യോഗത്തിന്റെ അജണ്ട വളരെയധികം മാധ്യമ ശ്രദ്ധ നേടിയിരുന്നു. 'അധികരിച്ച ഉയർന്ന ചെലവ്' മൂലം ബാങ്കിന്റെ ലാഭം ചോർന്നു പോകുന്നത് തടയുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായിരുന്നു ആ യോഗം ലക്ഷ്യമിട്ടിരുന്നത്.

ധനലക്ഷ്മി ബാങ്കിന്റെ ഒരു വലിയ ഓഹരിയുടമ എന്നതിലുപരി, ബാങ്കിലെ രണ്ടാമത്തെ ഏറ്റവും വലിയതും സ്വാധീനമുള്ളതുമായ ഓഹരിയുടമകളിൽ ഒരാളായ സി കെ ഗോപിനാഥന്റെ ബന്ധു കൂടിയാണ് ജിൻഷാ നാഥ്.

രസകരമെന്നു പറയട്ടെ, ധനലക്ഷ്മി ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2021 മാർച്ച് 31 വരെ ജിൻഷാ നാഥിന്റെ 19.95 ലക്ഷം ഓഹരികളും സികെ ഹരീന്ദ്രന്റെ 35 ലക്ഷം ഓഹരികളും ചേർന്നതാണ് സികെ ഗോപിനാഥന്റെ 2.45 കോടി അഥവാ 9.66 ശതമാനം ഓഹരി വിഹിതം. .

"ഗോപിനാഥൻ സി കെ-യുടെ കൈവശം 2,44,65,000 ഇക്വിറ്റി ഷെയറുകൾ ഉണ്ട്, അത് ബാങ്കിന്റെ മൊത്തം ഇക്വിറ്റി മൂലധനത്തിന്റെ 9.66 ശതമാനമാണ്. അതിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ കൈവശമുള്ള 54,95,000 ഇക്വിറ്റി ഷെയറുകളും (ഉൾപ്പെടുന്നു," ധനലക്ഷ്മി ബാങ്കിന്റെ 2020-21 വാർഷിക റിപ്പോർട്ടിൽ പറയുന്നു.

2021-22 വാർഷിക റിപ്പോർട്ട് ഇതുവരെ ലഭ്യമല്ലാത്തതിനാൽ ഈ ഓഹരി ഘടന മാറിയിട്ടുണ്ടോ എന്ന് അറിയില്ല. എന്നിരുന്നാലും, ഗോപിനാഥന്റെ ബന്ധുക്കളായ ജിൻഷാ നാഥിന്റെയും ഹരീന്ദ്രന്റെയും കൈവശം അഞ്ച് മാസം മുമ്പുള്ളതുപോലെ തന്നെ തുടർന്നിരുന്നു എന്നാണ് വിശ്വസനീയമായ വിവരം.

ബാങ്കിന്റെ മുൻപുണ്ടായിരുന്ന എംഡിയും സിഇഒയുമായ സുനിൽ ഗുർബക്സാനിയെ 2020 ഫെബ്രുവരിയിൽ ഓഹരിയുടമകൾ വോട്ടിങ്ങിലൂടെ പുറത്താക്കിയതു മുതൽ, ബാങ്ക് സ്ഥിരം തലക്കെട്ടുകളിൽ ഇടം നേടുന്നുണ്ടായിരുന്നു. ബോർഡിന്റെ വലുപ്പം മുതൽ റൈറ്റ്സ് ഇഷ്യൂ വരെ എല്ലാം കോലാഹലങ്ങളുണ്ടാക്കി. .

കഴിഞ്ഞ നാല് വർഷത്തിനിടയിൽ, കുറഞ്ഞത് മൂന്ന് സിഇഒമാരെങ്കിലും പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതും ബാങ്ക് കണ്ടു. ബാങ്കിൽ 9.9 ശതമാനം കൈവശമുള്ള ഏറ്റവും വലിയ ഷെയർഹോൾഡറായ രവീന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള ഒരു കൂട്ടം നിക്ഷേപകർ നവംബർ 12 ന് നിലവിലെ സിഇഒയുടെ ചിറകുകൾ വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ മറ്റൊരു ഇജിഎമ്മിനായി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അതും നടന്നില്ല. മൂന്ന് സ്വതന്ത്ര ഡയറക്ടർമാരെ നിയമിച്ചതിനെത്തുടർന്ന് നവംബർ 12-നു ഇജിഎം വിളിച്ചുകൂട്ടുന്നത് ഒഴിവാക്കപ്പെട്ടു, കാരണം ഈ പുതിയ നിയമനങ്ങൾ വളരെ പരിമിതമായ മൂലധന പര്യാപ്തത അനുപാതം (CAR) അഥവാ CRAR മൂലം വലയുന്ന ബാങ്കിന് എത്രയും വേഗം റൈറ്റ്സ് ഇഷ്യൂ ആരംഭിക്കുന്നതിന് വഴിയൊരുക്കിയിരിക്കയാണ്.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ എൻ എസ്‌ ഇ-യിൽ ബാങ്കിന്റെ ഒരു ഓഹരിയുടെ വില 14.70 രൂപയായിരുന്നു. 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയാകട്ടെ 16.75 രൂപയും.