image

22 Jan 2022 1:19 AM GMT

Banking

ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കാം

MyFin Desk

ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കാം
X

Summary

ഒന്നിലധികം ബാങ്കുകളിള്‍ അക്കൗണ്ടുകളുള്ളവരാണ് നമ്മള്‍. പുതിയ സ്ഥാപനത്തില്‍ ജോലിക്ക് കയറുമ്പോഴും വായ്പകള്‍ എടുക്കുമ്പോഴും ഇങ്ങനെ പുതിയ അക്കൗണ്ട് എടുക്കേണ്ടി വരും. ശമ്പളം തുടര്‍ച്ചയായി വരുന്നതിനാല്‍ അതെല്ലാം സീറോ ബാലന്‍സ് അക്കൗണ്ടായിട്ടായിരിക്കും തുടങ്ങുക. എന്നാല്‍ പിന്നീട് സ്ഥാപനം മാറേണ്ടി വരുമ്പോള്‍ അതിലേക്ക് വരുന്ന ശമ്പളം മുടങ്ങുകയും സീറോ ബാലന്‍സ് ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പിന്നീട് അക്കൗണ്ട് നില നിര്‍ത്തണമെങ്കില്‍ നമ്മള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ പണനഷ്ടമായിരിക്കും ഫലം. വായ്പ ഗഢു അടവ് […]


ഒന്നിലധികം ബാങ്കുകളിള്‍ അക്കൗണ്ടുകളുള്ളവരാണ് നമ്മള്‍. പുതിയ സ്ഥാപനത്തില്‍ ജോലിക്ക് കയറുമ്പോഴും വായ്പകള്‍ എടുക്കുമ്പോഴും ഇങ്ങനെ...

ഒന്നിലധികം ബാങ്കുകളിള്‍ അക്കൗണ്ടുകളുള്ളവരാണ് നമ്മള്‍. പുതിയ സ്ഥാപനത്തില്‍ ജോലിക്ക് കയറുമ്പോഴും വായ്പകള്‍ എടുക്കുമ്പോഴും ഇങ്ങനെ പുതിയ അക്കൗണ്ട് എടുക്കേണ്ടി വരും. ശമ്പളം തുടര്‍ച്ചയായി വരുന്നതിനാല്‍ അതെല്ലാം സീറോ ബാലന്‍സ് അക്കൗണ്ടായിട്ടായിരിക്കും തുടങ്ങുക.

എന്നാല്‍ പിന്നീട് സ്ഥാപനം മാറേണ്ടി വരുമ്പോള്‍ അതിലേക്ക് വരുന്ന ശമ്പളം മുടങ്ങുകയും സീറോ ബാലന്‍സ് ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പിന്നീട് അക്കൗണ്ട് നില നിര്‍ത്തണമെങ്കില്‍ നമ്മള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ പണനഷ്ടമായിരിക്കും ഫലം.

വായ്പ ഗഢു അടവ് തീരുമ്പോഴും ഇതേ പ്രശ്‌നം ഉണ്ടാകും. അതുകൊണ്ട് ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇതിനായ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ചെക്ക്, ഡെബിറ്റ് കാര്‍ഡ്

ബാങ്കുമായി ബന്ധപ്പെട്ടാല്‍ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്തെന്നറിയാം. ഇതിനായി നേരിട്ട് ബാങ്കിലെത്തി അപേക്ഷ നല്‍കാം.

ഇതോടൊപ്പം അക്കൗണ്ടുമായി ബന്ധപ്പെട്ട ഉപയോഗിക്കാത്ത ചെക്ക് ബുക്ക്, ലീഫ്, ഡെബിറ്റ് കാര്‍ഡ് എന്നിവ തിരികെ നല്‍കണം. ഒപ്പം അക്കൗണ്ട് അവസാനിപ്പിക്കാനുള്ള കാരണവും അപേക്ഷയില്‍ വ്യക്തമാക്കാം.

ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ബന്ധപ്പെട്ട എല്ലാവരും ഒപ്പു വച്ച അപേക്ഷയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ അക്കൗണ്ടിലെ ബാക്കി തുക വിനിമയം ചെയ്യാന്‍ മറ്റൊരു അക്കൗണ്ട് നമ്പറും നല്‍കണം. 20,000 രൂപയില്‍ താഴെയാണ് തുകയെങ്കില്‍ അത് നേരിട്ട് കൈപ്പറ്റാം.

ഓട്ടോ ഡെബിറ്റ്

അക്കൗണ്ട് അവസാനിപ്പിക്കും മുമ്പ് ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒട്ടോമാറ്റിക് ഡെബിറ്റ് ഇടപാടുകള്‍ വിച്ഛേദിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് അക്കൗണ്ടില്‍ നിന്ന് സ്വയം പണം വസൂലാക്കുന്ന എസ് ഐ പി, ലോണുകളുടെ വായ്പ തിരിച്ചടവ്, റിക്കറിംഗ് ഡിപ്പോസിറ്റ് എന്നിവയെല്ലാം. ഇത്തരം വിവരങ്ങളെല്ലാം അപേക്ഷയില്‍ പരമാര്‍ശിക്കേണ്ടതുണ്ട്.

ക്ലോസിംഗ് ചാര്‍ജുകള്‍

അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്കുകള്‍ ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനകമാണ് അവസാനിപ്പിക്കുന്നതെങ്കില്‍ കൂടുതല്‍ ബാങ്കുകളും പണം ഈടാക്കാറില്ല.

പൊതുവേ 250 രൂപ മുതലാണ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ബാങ്കുകള്‍ നിരക്ക് ഈടാക്കുന്നത്. എസ് ബി ഐ 500 രൂപ ഈടാക്കുന്നുണ്ട്.