ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരാനാണ് സാധ്യത. കോവിഡ് നിയന്ത്രണ സംവിധാനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള അയവ് സാമ്പത്തിക...
ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരാനാണ് സാധ്യത. കോവിഡ് നിയന്ത്രണ സംവിധാനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള അയവ് സാമ്പത്തിക ഉത്തേജനത്തിന് കാരണമായേക്കും. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന നാറ്റോ സമ്മിറ്റ് സുപ്രധാനമാണ്. എന്നാല്‍ ഈ രണ്ട് ഘടകങ്ങളും വിപണിക്ക് സ്ഥിരത നല്‍കാന്‍ പര്യാപ്തമല്ല.
യുക്രൈന്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടികള്‍ വിപണിയെ നിരാശപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.02 ശതമാനം, എസ് ആന്റ് പി 500 1.43 ശതമാനം, നാസ്ഡാക് 1.93 ശതമാനം ഉയര്‍ന്നു. സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി ഇന്ന് രാവിലെ (7.35 am) 1.25 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെയുടെ അഭിപ്രായത്തില്‍, 'നിഫിറ്റി വ്യാഴാഴ്ച്ച ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവില്‍, ഉയരുന്ന ഊര്‍ജ്ജ വിലകളും, പണപ്പെരുപ്പ ഭീതിയും സൂചികയെ തറപറ്റിച്ചു. എന്നിരുന്നാലും, വാള്‍ സ്ട്രീറ്റ് ഫ്യൂച്ചേഴ്‌സ് ഓഹരികളും, യൂറോപ്യന്‍ വിപണികളും ഉയര്‍ച്ചയിലാണ്. ഇന്നും സൂചിക അനിശ്ചിതത്വത്തില്‍ തുടര്‍ന്നേക്കാം. എന്നാല്‍ ബുള്ളുകള്‍ ഒരു മുന്നേറ്റത്തിന് കഠിനമായി പരിശ്രമിച്ചേക്കും. സാങ്കേതികമായി, ഏറ്റവും നിര്‍ണ്ണായകമായ പിന്തുണ നിഫ്റ്റിക്ക് ലഭിക്കുന്നത് 200 ദിവസത്തെ മൂവിംങ് ആവറേജിന് അടുത്താണ് (17029 ലെവലില്‍). മറുഭാഗത്ത്, ബേയറുകള്‍ കളത്തിലിറങ്ങുന്നത് സൂചിക 17000 മാര്‍ക്കിന് താഴേക്കു പോകുമ്പോഴായിരിക്കും.'
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,740.71 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,091.07 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
എച്ച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസേര്‍ച്ച് അസിസ്റ്റന്റ് നാഗരാജ് ഷെട്ടി പറയുന്നു: 'ഡെയിലി ചാര്‍ട്ടില്‍, ഒരു നീളമേറിയ പോസിറ്റീവ് കാന്‍ഡില്‍ (ചെറിയ അപ്പര്‍ ഷാഡോയോട് കൂടിയത്) താഴെയായി രൂപപ്പെട്ടിരിക്കുന്നു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് 17,400-17,100 ലെവലിലുള്ള വിശാല റേഞ്ചിലുള്ള നീക്കങ്ങളാണ്. വരുന്ന സെഷനുകളില്‍ മുന്നേറ്റത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. പോസിറ്റീവ് സീക്വന്‍സുകളായ ഹയര്‍ ടോപ്പ് / ബോട്ടം ഡെയിലി ചാര്‍ട്ടുകളില്‍ കാണുന്നുണ്ട്. ഈ നിലയില്‍ നിന്നുള്ള ഏത് വീഴ്ചയ്ക്കും 17,000-16,900 ലെവലില്‍ ശക്തമായ പിന്തുണ ലഭിച്ചേക്കാം. ഹ്രസ്വകാലത്തേക്ക്, 17,400-17,500 ലെവല്‍ വരെ വിപണി ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു.'
ശ്രദ്ധിക്കേണ്ട ഓഹരികള്‍:
ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് ബില്‍ഡ്-അപ്പ് കാണിക്കുന്ന ഓഹരികള്‍ ഇവയാണ്: കൊട്ടക് മഹീന്ദ്ര ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, എല്‍ ആന്റ് ടി ഫിനാന്‍സ്, കൊറമാന്‍ഡല്‍ ഇന്റര്‍നാഷണല്‍.
ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍ വിപണിയില്‍ ഷോര്‍ട്ട് കവറിംങ് കാണിക്കുന്ന ഓഹരികള്‍: സീ എന്റര്‍ടൈന്‍മെന്റ്, അള്‍ട്രാടെക് സിമന്റ്, ടിസിഎസ്, സെയില്‍, ജി എന്‍ എഫ് ടി.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 4,795 രൂപ
ഒരു ഡോളറിന് 76.52 രൂപ
ബ്രെന്റ് ക്രൂഡ് ബാരലിന് 111.84 ഡോളര്‍
ഒരു ബിറ്റ്് കൊയിനിന്റെ വില 33,80,260 രൂപ (@8.16 am, വസീര്‍ എക്‌സ്)