image

1 April 2022 11:43 AM IST

Economy

അശോക് ലൈലാന്‍ഡ് വാഹന വില്‍പ്പന 17 ശതമാനം ഉയര്‍ന്നു

PTI

അശോക് ലൈലാന്‍ഡ് വാഹന വില്‍പ്പന 17 ശതമാനം ഉയര്‍ന്നു
X

Summary

മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനി അശോക് ലൈലാന്‍ഡ് വാഹന വില്‍പ്പനയില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ചു. കമ്പനി, കയറ്റുമതി ഉൾപ്പെടെ, 20,123 യൂണിറ്റ് വില്‍പ്പനയിലൂടെ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 മാര്‍ച്ചില്‍ മൊത്തം 17,231 വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായി അശോക് ലൈലാന്‍ഡ് പറഞ്ഞു. ഈ വര്‍ഷം ഹെവി കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്‍പ്പന 26 ശതമാനം ഉയര്‍ന്ന് 13,990 യൂണിറ്റിലെത്തി. 2021 മാര്‍ച്ചിലുണ്ടായ 11,101 യൂണിറ്റ് വിൽപ്പനയെക്കാള്‍ അധിക നേട്ടമാണ് ഇത്തവണ കമ്പനി […]


മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനി അശോക് ലൈലാന്‍ഡ് വാഹന വില്‍പ്പനയില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ചു.
കമ്പനി, കയറ്റുമതി ഉൾപ്പെടെ, 20,123 യൂണിറ്റ് വില്‍പ്പനയിലൂടെ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 മാര്‍ച്ചില്‍ മൊത്തം 17,231 വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായി അശോക് ലൈലാന്‍ഡ് പറഞ്ഞു.

ഈ വര്‍ഷം ഹെവി കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്‍പ്പന 26 ശതമാനം ഉയര്‍ന്ന് 13,990 യൂണിറ്റിലെത്തി. 2021 മാര്‍ച്ചിലുണ്ടായ 11,101 യൂണിറ്റ് വിൽപ്പനയെക്കാള്‍ അധിക നേട്ടമാണ് ഇത്തവണ കമ്പനി നേടിയത്. ഇതില്‍ 6,133 എണ്ണം ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളായിരുന്നു. മൊത്തത്തിലുള്ള ആഭ്യന്തര വില്‍പ്പന മുന്‍ മാസത്തേക്കാള്‍ 18 ശതമാനം വര്‍ധിച്ച് 18,556 യൂണിറ്റിലെത്തി.