image

1 April 2022 4:30 AM IST

Market

കൂട്ടായ നിക്ഷേപ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തി സെബി

PTI

കൂട്ടായ നിക്ഷേപ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തി സെബി
X

Summary

ഡെല്‍ഹി: കൂട്ടായ നിക്ഷേപ പദ്ധതികള്‍ക്ക് (Collective Investment Scheme) കര്‍ശനമായ നിയന്ത്രണ ചട്ടക്കൂട് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട്, ഇത്തരം പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ അറ്റമൂല്യവും ട്രാക്ക് റെക്കോര്‍ഡ് മാനദണ്ഡങ്ങളും കര്‍ശനമാക്കാന്‍ സെബി തീരുമാനിച്ചു. സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് ലിസ്റ്റിംഗ് ചുമതലകളിലും, ഡിസ്‌ക്ലോഷര്‍ ആവശ്യകതകളുടെ നിയന്ത്രണങ്ങളിലും പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സില്‍വര്‍ ഇടിഎഫുകളുടെ ഉടമസ്ഥതയിലുള്ള വെള്ളി, അല്ലെങ്കില്‍ വെള്ളിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികള്‍ക്ക്, കസ്റ്റോഡിയല്‍ സേവനങ്ങള്‍ നല്‍കാന്‍ സെബിയിൽ രജിസ്റ്റര്‍ ചെയ്ത കസ്റ്റോഡിയന്‍മാരെ അനുവദിക്കുന്ന മാറ്റങ്ങളും അംഗീകരിച്ചു. സെബി […]


ഡെല്‍ഹി: കൂട്ടായ നിക്ഷേപ പദ്ധതികള്‍ക്ക് (Collective Investment Scheme) കര്‍ശനമായ നിയന്ത്രണ ചട്ടക്കൂട് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട്, ഇത്തരം പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ അറ്റമൂല്യവും ട്രാക്ക് റെക്കോര്‍ഡ് മാനദണ്ഡങ്ങളും കര്‍ശനമാക്കാന്‍ സെബി തീരുമാനിച്ചു. സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് ലിസ്റ്റിംഗ് ചുമതലകളിലും, ഡിസ്‌ക്ലോഷര്‍ ആവശ്യകതകളുടെ നിയന്ത്രണങ്ങളിലും പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

സില്‍വര്‍ ഇടിഎഫുകളുടെ ഉടമസ്ഥതയിലുള്ള വെള്ളി, അല്ലെങ്കില്‍ വെള്ളിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികള്‍ക്ക്, കസ്റ്റോഡിയല്‍ സേവനങ്ങള്‍ നല്‍കാന്‍ സെബിയിൽ രജിസ്റ്റര്‍ ചെയ്ത കസ്റ്റോഡിയന്‍മാരെ അനുവദിക്കുന്ന മാറ്റങ്ങളും അംഗീകരിച്ചു. സെബി ബോര്‍ഡ് യോഗത്തിലാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്തത്.

പണം തട്ടിപ്പ് പദ്ധതികളില്‍ നിക്ഷേപകര്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കൂട്ടായ നിക്ഷേപ മാനേജ്മെന്റ് കമ്പനിയുടെയും (Collective Investment Management Company) അതിന്റെ ഗ്രൂപ്പ്/അസോസിയേറ്റ്സ്/ഷെയര്‍ഹോള്‍ഡര്‍മാരുടെ നിക്ഷേപം ഒരു സ്കീമിൽ 10 ശതമാനം ആയി പരിമിതപ്പെടുത്തും. കൂടാതെ, ഒരു നിക്ഷേപ മാനേജ്മെന്റ് കമ്പനിയുടെ മറ്റൊരു കമ്പനിയിലെ ബോര്‍ഡ് പ്രാതിനിധ്യം നിയന്ത്രിക്കും.

നിക്ഷേപ മാനേജ്മെന്റ് കമ്പനി ആരംഭിക്കുന്നതിന് ഇതേ മേഖലയില്‍ മുന്‍കാല പരിചയം ആവശ്യമാണ് എന്ന നിബന്ധന കൊണ്ടുവന്നു. കമ്പനി ആരംഭിക്കുന്നതിന് ഉണ്ടായിരിക്കേണ്ട ആസ്തി മാനദണ്ഡങ്ങള്‍ ഉയര്‍ത്തി.