image

7 April 2022 1:54 AM GMT

Healthcare

ആരോഗ്യ സംരക്ഷണ രംഗത്തേക്ക് ചുവടുവെച്ച് ഫ്‌ളിപ്കാര്‍ട്ട്

PTI

flipkart healthplus
X

Summary

ഡെല്‍ഹി: ആരോഗ്യ സംരക്ഷണ രംഗത്തേക്ക് ചുവടുവെയ്ക്കുകയാണ് വാള്‍മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്. ഇതിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള 20,000-ല്‍ അധികം പിന്‍ കോഡുകളിലേക്കായി സേവനം ലഭ്യമാകും. മെഡിക്കല്‍ കുറിപ്പടികളുടെ സ്ഥിരീകരണത്തിനും, മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി 500-ലധികം സ്വതന്ത്ര വില്‍പ്പനക്കാരെ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായി ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് മഹാമാരി എത്തിയതോടെ ഇന്ത്യക്കാര്‍ മുമ്പെങ്ങുമില്ലാത്തവിധം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിനും […]


ഡെല്‍ഹി: ആരോഗ്യ സംരക്ഷണ രംഗത്തേക്ക് ചുവടുവെയ്ക്കുകയാണ് വാള്‍മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്. ഇതിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള 20,000-ല്‍ അധികം പിന്‍ കോഡുകളിലേക്കായി സേവനം ലഭ്യമാകും.

മെഡിക്കല്‍ കുറിപ്പടികളുടെ സ്ഥിരീകരണത്തിനും, മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി 500-ലധികം സ്വതന്ത്ര വില്‍പ്പനക്കാരെ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായി ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് മഹാമാരി എത്തിയതോടെ ഇന്ത്യക്കാര്‍ മുമ്പെങ്ങുമില്ലാത്തവിധം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിനും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും അനുകൂലമായ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് ജാവേരി പറഞ്ഞു. ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണെന്നും ഭാവിയില്‍ ഐഒഎസില്‍ എത്തുമെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഫ്‌ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ഒരു ഇടനില മാര്‍ക്കറ്റ് പ്ലാറ്റ്ഫോം ആണെങ്കിലും, കമ്പനി വിവിധ ഗുണനിലവാര പരിശോധനകളും, സ്ഥിരീകരണ പ്രോട്ടോക്കോളുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യഥാര്‍ത്ഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും വില്‍പ്പനക്കാരില്‍ നിന്ന് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നത് സുഗമമാക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.

വരും മാസങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ടെലികണ്‍സള്‍ട്ടേഷന്‍, ഇ-ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ മൂല്യവര്‍ദ്ധിത ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തേര്‍ഡ്-പാര്‍ട്ടി ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളെ ഉള്‍പ്പെടുത്താന്‍ ഫ്‌ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പദ്ധതിയിടുന്നതായി പ്രസ്താവനയില്‍ പറയുന്നു.