Summary
മുംബൈ: അന്താരാഷ്ട്ര സംഘര്‍ഷങ്ങളെ തുടര്‍ന്ന് കറന്‍സി സമ്മര്‍ദ്ദത്തിലായതിനാല്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രിൽ 8 ന് അവസാനിച്ച ആഴ്ചയില്‍ 11.173 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 606.475 ബില്യണ്‍ ഡോളറിലെത്തി. മാര്‍ച്ച് 25 ന് അവസാനിച്ച ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 2.03 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 617.648 ബില്യണ്‍ ഡോളറായിരുന്നു. കോര്‍ കറന്‍സി ആസ്തിയിലെ ഇടിവാണ് കരുതല്‍ ധനം കുത്തനെ ഇടിയാന്‍ കാരണമായത്. മാര്‍ച്ച് 11 ന് അവസാനിച്ച ആഴ്ചയിലെ ഏറ്റവും മോശം പ്രതിവാര […]
മുംബൈ: അന്താരാഷ്ട്ര സംഘര്‍ഷങ്ങളെ തുടര്‍ന്ന് കറന്‍സി സമ്മര്‍ദ്ദത്തിലായതിനാല്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രിൽ 8 ന് അവസാനിച്ച ആഴ്ചയില്‍ 11.173 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 606.475 ബില്യണ്‍ ഡോളറിലെത്തി.
മാര്‍ച്ച് 25 ന് അവസാനിച്ച ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 2.03 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 617.648 ബില്യണ്‍ ഡോളറായിരുന്നു. കോര്‍ കറന്‍സി ആസ്തിയിലെ ഇടിവാണ് കരുതല്‍ ധനം കുത്തനെ ഇടിയാന്‍ കാരണമായത്.
മാര്‍ച്ച് 11 ന് അവസാനിച്ച ആഴ്ചയിലെ ഏറ്റവും മോശം പ്രതിവാര ഇടിവ് 9.6 ബില്യണ്‍ ഡോളറായിരുന്നു.
ഏപ്രിൽ 8 ന്, സ്വര്‍ണ്ണ കരുതല്‍ മൂല്യം 507 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.734 ബില്യണ്‍ ഡോളറായതായി ആര്‍ബിഐ ഡാറ്റ കാണിക്കുന്നു. വിദേശനാണയ ആസ്തികളില്‍, വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയും ഉള്‍പ്പെടുന്നു.
സാധാരണഗതിയില്‍, റിസര്‍വ് ബാങ്ക് അതിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് വില്‍ക്കുന്നതിലൂടെ കറന്‍സി വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിന് വിപണിയില്‍ ഇടപെടും. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം കറന്‍സി വിപണിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി.
പഠിക്കാം & സമ്പാദിക്കാം
Home
