image

11 April 2022 7:22 AM GMT

Travel & Tourism

ഗോവയിലെ ലീല ഹോട്ടൽ ഇനി സെന്റ് റെജിസ് റിസോര്‍ട്ട്

PTI

ഗോവയിലെ ലീല ഹോട്ടൽ ഇനി സെന്റ് റെജിസ് റിസോര്‍ട്ട്
X

Summary

മുംബൈ: സെന്റ് റെജിസ് ബ്രാന്‍ഡ് ഗോവയിലേക്ക് കൊണ്ടുവരാന്‍ സെറിസ് ഹോട്ടലുമായി ഗ്ലോബല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മാരിയറ്റ് ഇന്റര്‍നാഷണല്‍ കരാര്‍ ഒപ്പിട്ടു. കരാറിന്റെ ഭാഗമായി ലീല ഗോവയെ സെന്റ് റെജിസ് റിസോര്‍ട്ടാക്കി മാറ്റുമെന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു. 49 ഏക്കറില്‍ പരന്നു കിടക്കുന്ന ലീല ഹോട്ടല്‍ ദക്ഷിണ ഗോവയിലെ മോബോര്‍ ബീച്ചിന് സമീപമാണ്. റിസോര്‍ട്ട് വിവിധ ഘട്ടങ്ങളായി പൂര്‍ണ്ണമായി മാറ്റും. ഈ വര്‍ഷം ഒക്ടോബറില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീലയുടെ ഉടമയായ സെറിസ് ഹോട്ടല്‍സ് ക്വാലാലംപൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ […]


മുംബൈ: സെന്റ് റെജിസ് ബ്രാന്‍ഡ് ഗോവയിലേക്ക് കൊണ്ടുവരാന്‍ സെറിസ് ഹോട്ടലുമായി ഗ്ലോബല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മാരിയറ്റ് ഇന്റര്‍നാഷണല്‍ കരാര്‍ ഒപ്പിട്ടു. കരാറിന്റെ ഭാഗമായി ലീല ഗോവയെ സെന്റ് റെജിസ് റിസോര്‍ട്ടാക്കി മാറ്റുമെന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

49 ഏക്കറില്‍ പരന്നു കിടക്കുന്ന ലീല ഹോട്ടല്‍ ദക്ഷിണ ഗോവയിലെ മോബോര്‍ ബീച്ചിന് സമീപമാണ്. റിസോര്‍ട്ട് വിവിധ ഘട്ടങ്ങളായി പൂര്‍ണ്ണമായി മാറ്റും. ഈ വര്‍ഷം ഒക്ടോബറില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലീലയുടെ ഉടമയായ സെറിസ് ഹോട്ടല്‍സ് ക്വാലാലംപൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മെട്രോഡ് ഹോള്‍ഡിംഗ്‌സ് ബെര്‍ഹാദിന്റെ ഒരു ഉപസ്ഥാപനമാണ്.

"ഗോവയിലേക്ക് സെന്റ് റെജിസ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന് സെറിസ് ഹോട്ടലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ഏറ്റവും മനോഹരവും കൗതുകവുമുള്ള തീരദേശത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും," മാരിയറ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, ഏഷ്യാ പസഫിക് (ചൈന ഒഴികെ) രാജീവ് മേനോന്‍ പറഞ്ഞു.

മാരിയറ്റ് ഇന്റര്‍നാഷണലിന് നിലവില്‍ ഇന്ത്യയില്‍ 129 ഹോട്ടലുകളും, റിസോര്‍ട്ടുകളുമുണ്ട്. സെന്റ് റെജിസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, ദി റിറ്റ്‌സ്-കാൾടൺ, ജെഡബ്ല്യു മാരിയറ്റ്, ഡബ്ല്യു ഹോട്ടല്‍സ്, ദി ലക്ഷ്വറി കളക്ഷന്‍, വെസ്റ്റിന്‍, മാരിയറ്റ് ഹോട്ടല്‍സ്, ഷെറാട്ടണ്‍, റിനൈസന്‍സ് ഹോട്ടല്‍സ്, മാരിയറ്റ് എക്‌സിക്യുട്ടീവ് അപ്പാര്‍ട്‌മെന്റ്‌സ്, ലെ മെറിഡിയന്‍, അലോഫ്റ്റ്, ട്രിബ്യൂട്ട് പോര്‍ട്ട്‌ഫോളിയോ, കോർട്ട് യാഡ് ബൈ മാരിയറ്റ്, ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍, ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റ് എന്നിങ്ങനെ പതിനാറ് ബ്രാന്‍ഡുകളിലായാണ് ഈ ഹോട്ടലുകള്‍.