image

16 April 2022 1:28 AM GMT

Industries

വിശാല്‍ ഫാബ്രിക്സ് ഈ സാമ്പത്തിക വര്‍ഷം കയറ്റുമതി ഇരട്ടിയാക്കും

PTI

Denim
X

Summary

മുംബൈ: ഡെനിമിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നായ അഹമ്മദാബാദ് ആസ്ഥാനമായുള്ള വിശാല്‍ ഫാബ്രിക്സ് ഈ സാമ്പത്തിക വര്‍ഷം കയറ്റുമതി ഇരട്ടിയാക്കാനും, ശേഷി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. ആ​ഗോള കമ്പനികളുടെ ചൈന-പ്ലസ്-വണ്‍ തന്ത്രം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കയറ്റുമതി ഇരട്ടിയാക്കുന്നത്. ചിരിപാല്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് വിശാല്‍ ഫാബ്രിക്സ്. 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി, 80 ദശലക്ഷം മീറ്റര്‍ (എംഎം) വാര്‍ഷിക ശേഷിയുള്ള പ്രീമിയം ഡെനിം തുണിത്തരങ്ങളുടെ അഞ്ചാമത്തെ വലിയ നിര്‍മ്മാതാക്കളാണ്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് 100 […]


മുംബൈ: ഡെനിമിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നായ അഹമ്മദാബാദ് ആസ്ഥാനമായുള്ള വിശാല്‍ ഫാബ്രിക്സ് ഈ സാമ്പത്തിക വര്‍ഷം കയറ്റുമതി ഇരട്ടിയാക്കാനും, ശേഷി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. ആ​ഗോള കമ്പനികളുടെ ചൈന-പ്ലസ്-വണ്‍ തന്ത്രം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കയറ്റുമതി ഇരട്ടിയാക്കുന്നത്.
ചിരിപാല്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് വിശാല്‍ ഫാബ്രിക്സ്. 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി, 80 ദശലക്ഷം മീറ്റര്‍ (എംഎം) വാര്‍ഷിക ശേഷിയുള്ള പ്രീമിയം ഡെനിം തുണിത്തരങ്ങളുടെ അഞ്ചാമത്തെ വലിയ നിര്‍മ്മാതാക്കളാണ്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് 100 ദശലക്ഷം മീറ്ററായി ഉയരും. കോട്ടണ്‍, കോട്ടണ്‍-ഇതര തുണിത്തരങ്ങള്‍ നല്‍കുന്ന വ്യവസായ പ്രമുഖരില്‍ നിന്ന് വ്യത്യസ്തമായി വിശാല്‍ കോട്ടണ്‍ ഡെനിം മാത്രം ഉൽപ്പാദനം നടത്തുന്നു.
എട്ട് ബില്യണ്‍ ഡോളറിന്റെ ആഗോള ഡെനിം വിപണിയുടെ 15 ശതമാനവും ഇന്ത്യൻ നിര്‍മ്മാതാക്കള്‍ നിയന്ത്രിക്കുന്നു. വിശാല്‍ ഫാബ്രിക്‌സ് ഇതുവരെ ആഭ്യന്തര വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആഭ്യന്തര വിപണിയുടെ വാര്‍ഷിക വളര്‍ച്ച 6-7 ശതമാനവും, ആഗോള വിപണിയുടെ വളര്‍ച്ച 4-5 ശതമാനവുമാണ്.
പാശ്ചാത്യ രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധിയെതുടര്‍ന്ന് തങ്ങളുടെ സപ്ലൈസ്/സോഴ്സിംഗ് റൂട്ടുകള്‍ സുരക്ഷിതമാക്കാന്‍ ചൈന-പ്ലസ്-വണ്‍ തന്ത്രം സ്വീകരിച്ചതിന് ശേഷം, ഞങ്ങള്‍ക്ക് ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നതായി കമ്പനി അറിയിച്ചു.