18 April 2022 4:09 AM IST
Summary
ഡെല്‍ഹി: ഒലെക്ട്ര ഗ്രീന്‍ടെക് 6×4 ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ടിപ്പറിന്റെ പരീക്ഷണ ഓട്ടം നടത്തി. ഇലക്ട്രിക് ബസ് നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരായ ഒലെക്ട്ര, ട്രക്ക് നിര്‍മാണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഹെവി ഇലക്ട്രിക് ട്രക്ക് പ്ലാറ്റ്‌ഫോമില്‍ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്. ഒറ്റ ചാര്‍ജില്‍ 220 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രക്ക് ആകും ഒലെക്ട്ര ടിപ്പര്‍. ഹെവി-ഡ്യൂട്ടി ബോഗി സസ്പെന്‍ഷന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിനടുത്ത് അത്യാധുനിക നിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കുമെന്നും, കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഇലക്ട്രിക് […]
ഡെല്‍ഹി: ഒലെക്ട്ര ഗ്രീന്‍ടെക് 6×4 ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ടിപ്പറിന്റെ പരീക്ഷണ ഓട്ടം നടത്തി. ഇലക്ട്രിക് ബസ് നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരായ ഒലെക്ട്ര, ട്രക്ക് നിര്‍മാണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഹെവി ഇലക്ട്രിക് ട്രക്ക് പ്ലാറ്റ്‌ഫോമില്‍ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്.
ഒറ്റ ചാര്‍ജില്‍ 220 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രക്ക് ആകും ഒലെക്ട്ര ടിപ്പര്‍. ഹെവി-ഡ്യൂട്ടി ബോഗി സസ്പെന്‍ഷന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിനടുത്ത് അത്യാധുനിക നിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കുമെന്നും, കമ്പനി വ്യക്തമാക്കി.
രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റിയില്‍ മുന്‍നിരക്കാരായ ഒല ഇലക്ട്രിക്കല്‍ ഇപ്പോള്‍ ഹെവി-ഡ്യൂട്ടി ടിപ്പര്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത് സന്തോഷവും അഭിമാനവും നല്‍കുന്നതാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെവി പ്രദീപ് പറഞ്ഞു.
"ഇന്ധനച്ചെലവ് കുതിച്ചുയരുന്നതിനാല്‍, ഇലക്ട്രിക് ട്രക്കുകള്‍ ഈ മേഖലയില്‍ ഒരു ഗതി മാറ്റം ആയിരിക്കും. ആദ്യ ടിപ്പറിന് നിരവധി സൂപ്പര്‍ പെര്‍ഫോമന്‍സ് സവിശേഷതകള്‍ ഉണ്ട്. നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ഒലെക്ട്ര ഒടുവില്‍ സ്വപ്നം സാക്ഷാത്കരിക്കുകയാണ്," അദ്ദേഹം പറഞ്ഞു.
2000-ല്‍ സ്ഥാപിതമായ, മേഘാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ (MEIL) ഭാഗമാണ് ഒലെക്ട്ര. 2015 ലാണ് കമ്പനി ഇന്ത്യയില്‍ ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
