6 May 2022 7:29 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവിലേക്ക്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 37,680 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 4,710 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം (വ്യാഴം) പവന് 320 രൂപ വര്‍ധിച്ച് 37,920 രൂപയായിരുന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവിലേക്ക്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 37,680 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 4,710 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം (വ്യാഴം) പവന് 320 രൂപ വര്‍ധിച്ച് 37,920 രൂപയായിരുന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്.
അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,875.70 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 111.66 ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
