11 May 2022 1:32 PM IST
Summary
മാർച്ച് പാദത്തിലെ അറ്റാദായം (net profit) 27.59 ശതമാനം വർധിച്ചതിനെ തുടർന്ന് ഗുജറാത്ത് ഗ്യാസിന്റെ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ 8 ശതമാനം ഉയർന്നു. ഈ കാലയളവിലെ, നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 444.29 കോടി രൂപയായി ഉയർന്നുവെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 347.36 കോടി രൂപയായിരുന്നു ലാഭം. ആകെ വരുമാനം 36.34 ശതമാനം വർധിച്ച് 4,791.01 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 3,513 .90 കോടി […]
മാർച്ച് പാദത്തിലെ അറ്റാദായം (net profit) 27.59 ശതമാനം വർധിച്ചതിനെ തുടർന്ന് ഗുജറാത്ത് ഗ്യാസിന്റെ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ 8 ശതമാനം ഉയർന്നു. ഈ കാലയളവിലെ, നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 444.29 കോടി രൂപയായി ഉയർന്നുവെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 347.36 കോടി രൂപയായിരുന്നു ലാഭം.
ആകെ വരുമാനം 36.34 ശതമാനം വർധിച്ച് 4,791.01 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 3,513 .90 കോടി രൂപയായിരുന്നു. കമ്പനി അതിന്റെ ശക്തമായ വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനകം 155 പുതിയ ഗ്യാസ് വിതരണ സ്റ്റേഷനുകൾ കൂടി ആരംഭിച്ച് ആകെ സ്റ്റേഷനുകളുടെ എണ്ണം 711 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയിലെ മറ്റൊരു ഗ്യാസ് വിതരണ കമ്പനിക്കും അവകാശപ്പെടാനാകാത്ത നേട്ടമാണ്.
ഇതിനോടകം കമ്പനിക്ക് 1,54,000-ത്തിലധികം പുതിയ കുടുംബങ്ങളെ ചേർക്കുവാനും, 423 പുതിയ വ്യവസായ ഉപഭോക്താക്കളെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. കമ്പനി അതിന്റെ വിതരണ ശൃംഖല 2,495 കിലോമീറ്റർ കൂടി വികസിപ്പിക്കുകയും ചെയ്തു. കമ്പനിയുടെ ഓഹരികൾ 6.10 ശതമാനം, അല്ലെങ്കിൽ 30.90 രൂപ, ഉയർന്ന് 537.50 രൂപയിലാണ് അവസാനിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
