image

13 May 2022 3:49 AM IST

Banking

പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; ഏപ്രിലില്‍ 7.79 ശതമാനം

MyFin Desk

പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; ഏപ്രിലില്‍ 7.79 ശതമാനം
X

Summary

ഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും ഇന്ധനത്തിന്റെയും വില വര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. […]


ഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഭക്ഷ്യ എണ്ണയുടേയും ഇന്ധനത്തിന്റെയും വില വര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തിലേക്ക് എത്തിയിരുന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായിരുന്നത് കഴിഞ്ഞ മാസം 8.38 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വില വര്‍ധനയും പണപ്പെരുപ്പത്തിന് കാരണമായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് മെയ് നാലിന് ആര്‍ബിഐ റീപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമായാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റീപ്പോ നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം യുഎസിലെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഏപ്രിലില്‍ പണപ്പെരുപ്പം 8.3 ശതമാനമായാണ് ഉയര്‍ന്നത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പണപ്പെരുപ്പമാണ് തന്റെ ആഭ്യന്തര മുന്‍ഗണനയെന്നും ചെലവ് കുറയ്ക്കാന്‍ സാധ്യമായ എല്ലാ നടപടികളും ഭരണകൂടം എടുക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു.