image

30 May 2022 1:16 AM GMT

Metals & Mining

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലാഭത്തിലേക്ക്, അറ്റാദായം 89 കോടി രൂപ

MyFin Desk

Hindustan Copper
X

Summary

കൊല്‍ക്കത്ത: 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 89 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം 37 കോടി രൂപയായിരുന്നു നഷ്ടം. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 545 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 522 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വരുമാനം 1,822 കോടി രൂപയും, അറ്റാദായം 374 കോടി രൂപയുമാണ്. കമ്പനി 2021 സാമ്പത്തിക […]


കൊല്‍ക്കത്ത: 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 89 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം 37 കോടി രൂപയായിരുന്നു നഷ്ടം. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 545 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 522 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വരുമാനം 1,822 കോടി രൂപയും, അറ്റാദായം 374 കോടി രൂപയുമാണ്. കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ 31 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി പ്രസ്താവനയില്‍ പറഞ്ഞു.

ചടുലമായ വിപണന നയം, സേവനങ്ങളുടെ ഫലപ്രദമായ ഉപയോ​ഗിക്കൽ, വായ്പകളുടെ കുറവ്, എല്‍എംഇ (ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച്) വിലയിലെ വര്‍ധനവ് എന്നിവ കാരണം ലാഭക്ഷമത മെച്ചപ്പെട്ടതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23.20 ശതമാനം ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 112.17 കോടി രൂപ ഈയിനത്തിൽ കമ്പനി ചെലവിടും. കൂടുതൽ കടം തിരിച്ചടച്ചതോടെ ഈ വര്‍ഷം പലിശ ചെലവില്‍ കമ്പനി 33.67 കോടി രൂപ ലാഭിച്ചു.