Summary
ഡെല്‍ഹി: എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിന് മുത്തൂറ്റ് ഫിനാന്‍സുമായി കൈകോര്‍ത്തതായി എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു. വായ്പയ്ക്ക് പ്രോസസിങ് ചാര്‍ജ് ഈടാക്കില്ലെന്നും പണയം വെച്ച സ്വര്‍ണത്തിന്റെ 75 ശതമാനം വരെ മുത്തൂറ്റ് ഫിനാന്‍സ് വായ്പയായി നല്‍കുമെന്നും പേയ്മെന്റ് ബാങ്ക് അറിയിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സുരക്ഷിതമായ വായ്പകളാണ് സ്വര്‍ണ വായ്പകള്‍. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി എളുപ്പത്തില്‍ ഈ വായ്പകള്‍ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് […]
ഡെല്‍ഹി: എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിന് മുത്തൂറ്റ് ഫിനാന്‍സുമായി കൈകോര്‍ത്തതായി എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു. വായ്പയ്ക്ക് പ്രോസസിങ് ചാര്‍ജ് ഈടാക്കില്ലെന്നും പണയം വെച്ച സ്വര്‍ണത്തിന്റെ 75 ശതമാനം വരെ മുത്തൂറ്റ് ഫിനാന്‍സ് വായ്പയായി നല്‍കുമെന്നും പേയ്മെന്റ് ബാങ്ക് അറിയിച്ചു.
വ്യക്തിപരമായ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സുരക്ഷിതമായ വായ്പകളാണ് സ്വര്‍ണ വായ്പകള്‍. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി എളുപ്പത്തില്‍ ഈ വായ്പകള്‍ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗണേഷ് അനന്തനാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെ 5 ലക്ഷം ബാങ്കിംഗ് പോയിന്റുകളിലും വായ്പാ സൗകര്യം ലഭ്യമാകും. സ്വര്‍ണം വേഗത്തില്‍ പണമാക്കി മാറ്റാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും താങ്ങാനാവുന്നതുമായ വായ്പ നല്‍കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. വിവിധ ശ്രേണിയിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
