image

28 Jun 2022 5:05 AM GMT

Automobile

ടാറ്റ വാണിജ്യ വാഹനങ്ങളുടെ വില കൂട്ടുന്നു, 2.5 ശതമാനം വരെ വര്‍ധന

MyFin Desk

ടാറ്റ വാണിജ്യ വാഹനങ്ങളുടെ വില കൂട്ടുന്നു, 2.5 ശതമാനം വരെ വര്‍ധന
X

Summary

മുംബൈ: ജൂലൈ ഒന്നു മുതല്‍ കമ്പനി ഇറക്കുന്ന വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ്. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ റേഞ്ചിലുള്ള വാഹനങ്ങളിലായി 1.5 ശതമാനം മുതല്‍ 2.5 ശതമാനം വരെ വിലവര്‍ധനയുണ്ടാകുമെന്നും മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും കമ്പനി അറിയിപ്പിലുണ്ട്. നിര്‍മ്മാണചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ കമ്പനികള്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്. ആഗോള സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉല്‍പ്പാദനത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോഴും, പ്രമുഖ കാര്‍ […]


മുംബൈ: ജൂലൈ ഒന്നു മുതല്‍ കമ്പനി ഇറക്കുന്ന വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ്. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ റേഞ്ചിലുള്ള വാഹനങ്ങളിലായി 1.5 ശതമാനം മുതല്‍ 2.5 ശതമാനം വരെ വിലവര്‍ധനയുണ്ടാകുമെന്നും മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും കമ്പനി അറിയിപ്പിലുണ്ട്. നിര്‍മ്മാണചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ കമ്പനികള്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്.

ആഗോള സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം ഉല്‍പ്പാദനത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോഴും, പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവ 2022 മെയ് മാസത്തില്‍ ശക്തമായ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, സ്‌കോഡ എന്നിവയുടെ മോഡലുകള്‍ക്ക് കഴിഞ്ഞ മാസം ശക്തമായ ഡിമാന്‍ഡുണ്ടായി. ഈ കാലയളവില്‍ ആഭ്യന്തര മൊത്തക്കച്ചവടത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായിയെക്കാള്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്.

മെയ് മാസം ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടാറ്റ മോട്ടോഴ്സ് 43,341 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന നടത്തി. നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയുടെ നേതൃത്വത്തില്‍, പിവിയും ഇവിയും ആഭ്യന്തരമായി സംയോജിപ്പിച്ച് വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള, കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് 3,454 യൂണിറ്റുകളായി ഉയര്‍ന്നു.