image

7 Aug 2022 1:49 AM GMT

Learn & Earn

റിസ്‌ക് ലെവല്‍ കൂടുതലാണോ? കനറ ബാങ്ക് ഭവന വായ്പ പലിശ 10 ശതമാനം വരെയാകാം

MyFin Desk

റിസ്‌ക് ലെവല്‍ കൂടുതലാണോ? കനറ ബാങ്ക് ഭവന വായ്പ പലിശ 10 ശതമാനം വരെയാകാം
X

Summary

ഡെല്‍ഹി: ആര്‍ബിഐയുടെ റിപ്പോ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ വായ്പാ നിരക്ക് 0.50 ശതമാനം ഉയര്‍ത്തി കനറ ബാങ്ക. ഇതോടെ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് 7.80 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി ഉയര്‍ന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച്ചയോടെ പ്രാബല്യത്തില്‍ വന്നു. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. പുതിയ നിരക്കനുസരിച്ച് റിസ്‌ക് കൂടിയ ഭവന വായ്പകള്‍ക്ക് 10 ശതമാനത്തിന് മുകളില്‍ പലിശ ഉണ്ടാകാം. ഉയര്‍ന്ന […]


ഡെല്‍ഹി: ആര്‍ബിഐയുടെ റിപ്പോ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ വായ്പാ നിരക്ക് 0.50 ശതമാനം ഉയര്‍ത്തി കനറ ബാങ്ക. ഇതോടെ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് 7.80 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി ഉയര്‍ന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച്ചയോടെ പ്രാബല്യത്തില്‍ വന്നു. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. പുതിയ നിരക്കനുസരിച്ച് റിസ്‌ക് കൂടിയ ഭവന വായ്പകള്‍ക്ക് 10 ശതമാനത്തിന് മുകളില്‍ പലിശ ഉണ്ടാകാം.

ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും മറ്റ് സാമ്പത്തിക പിരിമുറുക്കങ്ങളേയും തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ മൂന്ന് തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്.

8.10 ശതമാനം

പുതിയ സാഹചര്യത്തില്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന വനിതകള്‍ക്ക് പലിശ നിരക്ക് 8.05ശതമാനമായിരിക്കും. മറ്റ് വായ്പകള്‍ക്ക് നിരക്ക് 8.10 ശതമാനമാണ്. നിലവില്‍ 7 ശതമാനത്തില്‍ താഴെ നിന്ന നിരക്കാണ് മൂന്നു മാസത്തിനുള്ളില്‍ ഇങ്ങനെ ഉയര്‍ന്നത്.

റിസ്‌ക് കൂടിയാല്‍ 2 ശതമാനം അധികം

റിസ്‌ക് ലെവല്‍ കൂടിയ വായ്പകള്‍ക്ക് (ക്രെഡിറ്റ്‌ സ്‌കോര്‍ കുറഞ്ഞവര്‍) പലിശ നിരക്കില്‍ 2 ശതമനം വരെ അധികം നല്‍കേണ്ടി വരും. ഇത്തരക്കാര്‍ക്ക് സാധാരണ നിരക്കില്‍ നിന്നും റിസ്‌ക് ലെവല്‍ അനുസരിച്ച് 0.05 മുതല്‍ 2 ശതമാനം വരെയാണ് അധിക നിരക്ക് വരിക.

വരുന്ന സെപ്റ്റംബര്‍ 30 വരെ റിസ്‌ക് കുറഞ്ഞ വായ്പക്കാര്‍ക്ക് 25 ബേസിസ് പോയിന്റുകളുടെ ഇളവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍, എല്ലാ വിഭാഗത്തിലുമുള്ള പുതിയ ഭവനവായ്പകള്‍ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലോ-റിസ്‌ക് വായ്പക്കാര്‍ക്ക് മാത്രമേ ഇളവ് ബാധകമാകൂ. മാത്രമല്ല വനിതകൾക്ക് അഞ്ച് ബേസിസ് പോയിന്റ് ഇളവ് ലഭ്യമാണ്.