image

24 Aug 2022 7:08 AM IST

ബെനാമി നിയമത്തിന് മുൻകാല പ്രാബല്യം പാടില്ല: സുപ്രീം കോടതി

MyFin Desk

ബെനാമി നിയമത്തിന് മുൻകാല പ്രാബല്യം പാടില്ല: സുപ്രീം കോടതി
X

Summary

ഡെല്‍ഹി: 2016ന് മുന്‍പുള്ള ബെനാമി ഇടപാടുകള്‍ക്ക് മേല്‍ ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ല. ബെനാമി നിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബെനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 1988 ലെ […]


ഡെല്‍ഹി: 2016ന് മുന്‍പുള്ള ബെനാമി ഇടപാടുകള്‍ക്ക് മേല്‍ ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ല. ബെനാമി നിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബെനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

1988 ലെ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയോടെ ബിനാമി ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്. ഈ ഭേദഗതിയ്ക്ക് മുന്‍കാല പ്രാബല്യം ബാധകമാകില്ലെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ 2016 ഒക്ടോബര്‍ 25 ന് മുമ്പ് നടന്ന ബെനാമി ഇടപാടുകള്‍ക്ക് എതിരായ കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടികള്‍ റദ്ദാകും. ബെനാമി ഇടപാടുകള്‍ തടയല്‍ നിയമത്തിലെ വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

എന്താണ് ബെനാമി ഇടപാട്?

2016 മുതല്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതി പ്രകാരം ബെനാമി ഇടപാടുകളായി കണക്കാക്കുന്നത് ഇവയാണ് : 1. വ്യാജ പേരില്‍ നടക്കുന്ന ഇടപാടുകള്‍, 2. വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അറിവ് ഉടമ നിഷേധിക്കുന്ന സാഹചര്യം, 3. വസ്തുവിന്റെ ഉടമയെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യം. ബെനാമി ഇടപാടുകള്‍ക്കുള്ള ശിക്ഷ മൂന്ന് വര്‍ഷം വരെ കഠിനതടവില്‍ നിന്ന് ഏഴ് വര്‍ഷമായി ഉയര്‍ത്തിയതിന് പുറമേ ബെനാമി സ്വത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 25% വരെ പിഴ ഈടാക്കുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. കൂടാതെ, ബിനാമി ഇടപാടിന്റെ ഫലമായി ലഭിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള വ്യവസ്ഥയും ഭേദഗതി നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട് .