റുപേയ്ക്ക് പിന്നാലെ മാസ്റ്റര്‍ കാര്‍ഡ്, വിസ ക്രെഡിറ്റ് കാര്‍ഡിലും യുപി ഐ സേവനം വന്നേക്കും | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeBankingCredit Cardറുപേയ്ക്ക് പിന്നാലെ മാസ്റ്റര്‍ കാര്‍ഡ്, വിസ ക്രെഡിറ്റ് കാര്‍ഡിലും യുപി ഐ സേവനം വന്നേക്കും

റുപേയ്ക്ക് പിന്നാലെ മാസ്റ്റര്‍ കാര്‍ഡ്, വിസ ക്രെഡിറ്റ് കാര്‍ഡിലും യുപി ഐ സേവനം വന്നേക്കും

 

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് സേവനം മറ്റ് കാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചേക്കും. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യുപിഐ സംവിധാനം വഴി സാമ്പത്തിക ഇടപാട് നടത്താന്‍ ആര്‍ബി ഐ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ഈ സേവനം ആരംഭിച്ചിരുന്നു. ഈ ബാങ്കുകള്‍ നല്‍കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഇത് ഏര്‍പ്പെടുത്തിയത്. ഭീം ആപ്പ് വഴിയുള്ള സേവനങ്ങൾക്കാണ് ഇപ്പോൾ ഇത് അനുവദിക്കപ്പെട്ടിരിക്കുന്നത്.

 

എന്നാല്‍ റുപേ കാര്‍ഡ് പോലെ തന്നെ അന്തര്‍ദേശീയ കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയിലും ഈ സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ കാര്‍ഡ് കമ്പനിയാണ് റുപേ. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ കാർഡ് കമ്പനികളായ വിസ, മാസറ്റർകാർഡ്, അമേരിക്കൻ എക്സപ്രസ് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾക്ക് യുപി െഎ സംവിധാനം ഉപയോഗിക്കാൻ അനുമതിയില്ല.

ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും വിനിമയം നടത്താമെന്ന ആര്‍ബിഐ പ്രഖ്യാപനം ഇക്കഴിഞ്ഞ ജൂലൈയിലാണ് വന്നത്. ഇതാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായത്.

നേരത്തെയുള്ള രീതിയനുസരിച്ച് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) പേയ്മെന്റ് നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം. ഡെബിറ്റ് കാര്‍ഡ് നമ്പറിലൂടെയും അക്കൗണ്ട് നമ്പറിലൂടെയും ഇത് നടത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപ്പ് വഴി പണക്കൈമാറ്റം നടത്തുമ്പോള്‍ നമ്മുടെ സേവിംഗ്സ് അക്കൗണ്ടിലോ കറണ്ട് അക്കൗണ്ടിലോ ഉള്ള പണമാണ് ഇങ്ങനെ ഡെബിറ്റ് ആകുക.

എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അഥവാ വായ്പാ കാര്‍ഡുപയോഗിച്ചും ഇനി യുപിഐ ഇടപാടുകള്‍ നടത്താമെന്ന് ചുരുക്കം. അതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുന്നതു പോലെ ബന്ധപ്പെട്ട പേയ്മെന്റ് ആപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം. പണമില്ലെങ്കിലും ആവശ്യം നടത്താമെന്ന ഇടപാടുകാരുടെ സൗകര്യത്തിന് പുറമേ ഇത്തരം ഒരു സാധ്യത ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് വലിയ അനുഗ്രഹവുമാണ്. ക്രെഡിറ്റ് കാർഡിലും ഇത് ലഭ്യമാകുന്നതോടെ യുപി െഎ പേയ്മെൻറിൻറെ എണ്ണവും വ്യാപ്തിയും മൂല്യവും കുതിച്ചുയരും.

 

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!