image

30 Jan 2023 11:49 AM IST

India

ബജറ്റ്: വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധര്‍

MyFin Desk

education nothing expect budget 2023
X

Summary

  • എല്ലാ സര്‍ക്കാരും ജിഡിപിയുടെ നിശ്ചിത ശതമാനമായി വിദ്യാഭ്യാസത്തിനായുള്ള വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഈ ലക്ഷ്യം നടപ്പിലാക്കാറില്ലെന്നും, നിക്ഷേപ ലക്ഷ്യമായ ആറ് ശതമാനവും യഥാര്‍ത്ഥ നിക്ഷേപവും തമ്മിലുള്ള വലിയ അന്തരം കാലങ്ങളായി തുടരുകയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.


ഡെല്‍ഹി: വിദ്യാഭ്യാസ മേഖലയ്ക്കുള്ള പൊതു ചെലവഴിക്കല്‍ വരുന്ന ബജറ്റില്‍ ഉയര്‍ന്നേക്കാമെങ്കിലും, വിദ്യാഭ്യാസത്തിനുള്ള ചെലവഴിക്കലിലെ ജിഡിപിയുടെ ശതമാനം വര്‍ധിച്ചേക്കില്ലെന്ന് വിദഗ്ധര്‍. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്പൂര്‍ണ ബജറ്റായതിനാല്‍ ആരോഗ്യം, സാമൂഹിക വികസന പദ്ധതികള്‍, എല്‍പിജി സബ്സിഡി പോലുള്ള നേരിട്ട് നേട്ടം ലഭിക്കുന്ന പദ്ധതികള്‍ എന്നിവയ്ക്കായിരിക്കും പ്രാധാന്യം നല്‍കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എല്ലാ സര്‍ക്കാരും ജിഡിപിയുടെ നിശ്ചിത ശതമാനമായി വിദ്യാഭ്യാസത്തിനായുള്ള വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഈ ലക്ഷ്യം നടപ്പിലാക്കാറില്ലെന്നും, നിക്ഷേപ ലക്ഷ്യമായ ആറ് ശതമാനവും യഥാര്‍ത്ഥ നിക്ഷേപവും തമ്മിലുള്ള വലിയ അന്തരം കാലങ്ങളായി തുടരുകയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.1960 ല്‍ കോത്താരി കമ്മീഷന്‍ ദേശീയവരുമാനത്തിന്റെ വിഹിതമെന്ന നിലയിലുള്ള വിദ്യാഭ്യാസച്ചെലവ് 1965-66-ല്‍ 2.9 ശതമാനമായിരുന്നത് 1985-86 ആകുമ്പോഴേക്കും ആറ് ശതമാനമാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പോലും വിദ്യാഭ്യാസത്തിനുള്ള ചെലവഴിക്കല്‍ ജിഡിപിയുടെ നാല് ശതമാനത്തില്‍ താഴെയാണ്. മിഡ് ഡേ മീല്‍, സമഗ്ര ശിക്ഷ തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ക്കുള്ള നീക്കിവെയ്ക്കലില്‍ കുറവു വരുത്തിയേക്കില്ലെന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധര്‍, പുതിയ പദ്ധതികളായ പിഎം ശ്രീ സ്‌കൂള്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, സ്വയം പോലുള്ള ഡജിറ്റല്‍ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടായേക്കില്ലെന്നും അഭിപ്രായപ്പെടുന്നു.