image

1 Feb 2023 10:30 AM GMT

India

ബജറ്റ് എന്ത്?എങ്ങനെ? വിദഗ്ധർ പ്രതികരിക്കുന്നു

MyFin Bureau

Union Budget 2023 Nirmala Sitharaman
X

Summary

  • കാർഷിക മേഖലക്കുള്ള നിക്ഷേപം വർധിപ്പിച്ചു..
  • ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ
  • കയറ്റുമതിയുടെ വളർച്ചക്ക് സഹായകം.


2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ സഭയിൽ അവതരിപ്പിച്ചു. സാമ്പത്തിക കമ്മി (ചെലവും വരുമാനവും തമ്മിലുള്ള അന്തരം) 2024 സാമ്പത്തിക വർഷത്തിൽ ജി ഡി പി-യുടെ 5.9 ശതമാനമായി കുറയ്‌ക്കുമെന്ന പ്രഖ്യാപിച്ചപ്പോൾ തന്നെ അത് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള കമ്മി 6.4 ശതമാനമായി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റിനെക്കുറിച്ചുള്ള വിദഗ്ധന്മാരുടെ അഭിപ്രായങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

എസ് രംഗനാഥൻ, ഹെഡ് ഓഫ് റിസർച്ച് , എൽ കെ പി റിസർച്ച്

രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സർക്കാർ, അതിന്റെ ഭാഗമായി പശ്ചാത്തല, കാർഷിക മേഖലകൾക്കുള്ള നിക്ഷേപം ഈ ബജറ്റിൽ വർധിപ്പിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ കാഴ്ചപ്പാടിൽ സമ്പത് ഘടനയുടെ എല്ലാ മേഖലകളിലും വളർച്ചയെ സഹായിക്കുന്ന ശക്തിയായി മാറും.

ഊർജ മാറ്റത്തിനും, റയിൽവേയ്ക്കും, സാധാരണകാർക്കുള്ള ഭവന പദ്ധതികൾക്കും, നഗര പശ്ചാത്തല മേഖലക്കും ബജറ്റിൽ കൂടുതൽ വകയിരുത്തിയത് വളർച്ചക്ക് വഴിയൊരുക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തെ ആണ് കാണിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷം ധനകമ്മി 5 . 9 ശതമാനത്തിലേക്ക് താഴും എന്ന എന്ന ബജറ്റിലെ പ്രഖ്യാപനം പൊതുവെ ആഗ്രഹിക്കുന്ന സർക്കാരിന്റെ സാമ്പത്തിക കൈകാര്യ ശേഷിയാണ് സൂചിപ്പിക്കുന്നത്.

ആദായ നികുതിയിൽ പ്രഖ്യാപിച്ച ഇളവുകൾ ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിക്കും. ഇത് സമ്പത്ഘടനയെ ശരിയായ ദിശയിലേക്കു നയിക്കുന്ന നീക്കമാണ് .

നിക്ഷേപലാഭത്തിൻ മേലുള്ള നികുതിയിലുള്ള തീരുമാനവും സ്വാഗതാർഹമാണ്.

ഞങ്ങൾ ഈ ബജറ്റിന് 10 ൽ 9 മാർക്ക് സർക്കാരിന് കൊടുക്കുന്നു .

സതീഷ് മേനോൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, ജിയോ ജിത് ഫിനാൻഷ്യൽ സർവീസ്

ബജറ്റിൽ ആസ്തി വികസന ചെലവ് 33 ശതമാനം ഉയർത്തി 10 ലക്ഷം കോടി ആയി പ്രഖ്യാപിച്ചിരിക്കുന്നു . ഇതോടുകൂടി സർക്കാരിന്റെ ആസ്തി വികസന ചെലവ് ജി ഡി പി യുടെ 3 . 3 ശതമാനമായി ഉയർന്നു. ഓഹരി വിപണി ഇത് സ്വാഗതം ചെയ്‌തെങ്കിലും, കാടപ്പത്ര വിപണി നിരാശയിലാണ്. ആസ്തി വികസന ചെലവ് കൂടുമ്പോൾ സർക്കാർ ആ തുക സമാഹരിക്കാൻ പുതിയ കടപ്പത്രങ്ങൾ കൂടിയ നിരക്കിൽ ഇറക്കും. അപ്പോൾ വിപണിയിലുള്ള കടപ്പത്രങ്ങളുടെ നിരക്ക് ആകർഷകമല്ലാതായി മാറും. പഴയ നിരക്ക് കുറഞ്ഞ കടപ്പത്രങ്ങളുടെ നിരക്ക് പുതിയവയുടെ നിരക്കിന് തുല്യമാകാൻ, പഴയ കടപ്പത്രങ്ങളുടെ വില വിപണിയിൽ താനെ താഴും. അത് പഴയ കടപ്പത്രങ്ങൾ വിൽക്കുന്നവർക്കും നഷ്ടമുണ്ടാക്കും. ധനമന്ത്രിയുടെ ബജറ്റിലെ ആസ്തിവികസന ചെലവുകൾ വർധിപ്പിച്ചതായുള്ള പ്രഖ്യാപനം വന്നതോടെ 10 -വർഷ കാലാവധിയുള്ള ബോണ്ടുകളുടെ വിലയിൽ 7 . 38 ശതമാനം നഷ്ടമുണ്ടായി . കുറഞ്ഞ ധനകമ്മി ബോണ്ട് വിപണിയെ സാധാരണ നിലയിൽ എത്തിക്കും.

ഗുൺജൻ പ്രഭാകരൻ, പാർട്ണർ & ലീഡർ - ഇൻ ഡയറക്റ്റ് ടാക്സ് , ബി ഡി ഓ ഇന്ത്യ

കുറച്ചു സർക്കാരും കൂടുതൽ ഭരണവും (മിനിമം ഗവൺമെൻറ്, മാക്സിമം ഗവർണൻസ്) എന്ന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ തുടർന്നും സാങ്കേതിക വിദ്യകൾക്ക് ബജറ്റിൽ കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നു. നിർമ്മിത ബുദ്ധിക്കായി മൂന്നു മികവ് കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുടെ വികസന ഗതിയെ വളരെ അധികം സഹായിക്കും.

മനോജ് പുരോഹിത് , പാർട്ണർ , ടാക്സ് & റെഗുലേറ്ററി സർവീസസ്


പാൻ കാർഡുകൾ തിരിച്ചറിയൽ രേഖയായി പ്രഖ്യാപിച്ചത് കെ വൈ സി ക്കായി പലവിധ രേഖകൾ ഹാജരാക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി. ഇതോടെ ജനങ്ങൾക്ക് സുഗമമായി രാജ്യത്തു അവരുടെ കാര്യങ്ങൾ നടത്താനുള്ള അന്തരീക്ഷം ഒന്ന് കൂടി മെച്ചപ്പെടും.

ഹർഷവർധൻ എസ്, കോഫൗണ്ടർ ആൻഡ് സി ഇ ഓ , ലിൽ ഗുഡ്നെസ്സ്

തിന കൃഷിയിൽ കൂടുതലായി സാങ്കേതികവിദ്യയും, പ്രായോഗിക ഗവേഷണ ഫലങ്ങളും പ്രയോഗിക്കുമെന്നുള്ള ബജറ്റിലെ പ്രഖ്യാപനം, ഗുണഫലങ്ങൾ തെളിയിച്ചിട്ടുള്ള, ലോകം മുഴുവൻ ഉപഭോക്താക്കളുള്ള തിന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ കരുത്തുനൽകും.

കൂടുതൽ മെഡിക്കൽ കോളേജുകളും സ്ഥാപിക്കുമെന്നും, കൂടുതൽ പരിശീലനം കിട്ടിയ ബയോമെഡിക്കൽ വിദഗ്ധരെ പുറത്തിറക്കും എന്നുള്ള പ്രഖ്യാപനം ആരോഗ്യമേഖലയെ കൂടുതൽ സഹായിക്കും.

സ്റ്റാർട്ട് അപ്പുകളുടെ ക്രെഡിറ്റ് ഗ്യാരണ്ടി ഉയർത്തിയത്, ആ മേഖലയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കും.

മാഴ്‌സ്‌ബൻ ഇറാനി, സി ഐ ഓ, എൽ ഐ സി മ്യൂച്ചൽ ഫണ്ട്

ആസ്തിവികസന ചെലവുകൾക്കായി സർക്കാർ കൂടുതൽ പണം ചെലവഴിക്കുന്നെങ്കിലും. വിപണിയിൽ നിന്നുള്ള കടമെടുപ്പ് കുറക്കാനും. ധനകമ്മി 5 .9 ശതമാനത്തിലേക്ക് കൊണ്ടുവരും എന്ന് പറയുന്നതിലൂടെയും ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന നിലയിലേക്ക് ധനകമ്മി ഏതാണ്ട് എത്തിക്കുന്നതിനും സർക്കാരിന് കഴിയുന്നുണ്ട് .

അസീം അഹമ്മദ്, പ്രിൻസിപ്പൽ ഓഫീസർ & ഹെഡ് പി എം എസ , എൽ ഐ സി മ്യൂച്ചൽ ഫണ്ട്

ബജറ്റ് എല്ലാ മേഖലക്കും പരിഗണന കൊടുത്തിട്ടുണ്ട് . ഓഹരി വിപണി കൈയടിയോടെയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ സ്വീകരിച്ചതു. ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ വിപണിയിൽ 1 ശതമാനം മുന്നേറ്റം ഉണ്ടായി ആസ്തി വികസന ചെലവുകൾ 33 ശതമാനം കൂടിയെങ്കിലും , ധനകമ്മി 5 . 9 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞു

ദിനേശ് കുമാർ, പാർട്ണർ , ഇൻ ഡയറക്റ്റ് ടാക്സ് - ബി ഡി ഓ ഇന്ത്യ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ പൊളിക്കുമെന്നുള്ള പ്രഖ്യാപനം, മലിനീകരണം കുറക്കുകയും, വൈദ്യുത വാഹനങ്ങളുടെ ആവശ്യം കൂട്ടുകയും ചെയ്യും. ഈ പ്രഖ്യാപനത്തിലൂടെ 2030 ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാകണമെന്ന് സർക്കാരിന്റെ ലക്ഷ്യത്തോട് രാജ്യം കൂടുതൽ അടുക്കുകയാണ്.

കേദാർ കാദം, ഡയറക്ടർ - ലിസ്റ്റെഡ് ഇൻ വെസ്റ്മെന്റ്സ് അറ്റ് വാട്ടർഫീൽഡ് അഡ്വൈസേർസ്

ധനകമ്മി നിയന്ത്രിക്കുന്ന, വളർച്ച ലക്ഷ്യമിടുന്ന ഒരു ഓൾ റൗണ്ടർ ബജറ്റ്. ആസ്തിവികസന ചെലവുകൾക്കായി 10 ലക്ഷം കോടി വകയിരുത്തുന്നു എന്ന് പറയുന്നത് അത്ഭുതവും, സന്തോഷവും തരുന്ന കാര്യമാണ്. 5 . 9 ശതമാനം ധനകമ്മി എന്ന് പറയുന്നത് പ്രതീക്ഷിച്ച നിലയിലാണ്. വരുമാന നികുതിയിലെ മാറ്റം, ഉപഭോഗം കൂട്ടും.

കാർത്തിക് സോളങ്കി , പാർട്ണർ - ഡയറക്റ്റ് ടാക്സ് , ബി ഡി ഓ ഇന്ത്യ

കസ്റ്റംസിൽ പ്രഖ്യാപിച്ച നടപടികൾ ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിനും, കയറ്റുമതിയുടെ വളർച്ചക്കും സഹായകരമാണ് .

രഘുനന്ദൻ ശറഫ്, ഫൗണ്ടർ & സി ഇ ഓ, ശറഫ്, ഫർണിച്ചർ

എം എസ് എം ഇ കൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന് 9000 കോടിയും കൂടി നൽകുന്നതോടെ ആ മേഖലക്ക് ഈടില്ലാതെ വായ്‌പകൾ നൽകാനായി 1 ശതമാനം പലിശക്ക് താഴെ 2 കോടി ലഭ്യമാകും . ഇത് എം എസ് എം ഇ മേഖലയുടെ ആരോഗ്യവും, ശക്‌തിയും ഉറപ്പാക്കുന്ന തീരുമാനമാണ്.

മാധവി അറോറ, ലീഡ് എക്കണോമിസ്റ്, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്

ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികൾ മുൻപോട്ടുകൊണ്ടുപോകണമെങ്കിൽ, സാമ്പത്തിക മേഖലയിൽ പല പരിഷ്‌കാരങ്ങളും നടപ്പാക്കണം. കൂടുതൽ ഫണ്ടുകൾ അനുവദിക്കണം.

ഡോ: വി കെ വിജയകുമാർ , ചീഫ് എക്കണോമിസ്റ് സ്ട്രാറ്റജിസ്റ് , ജിയോജിത്

പ്രതിസന്ധികളുടെ കാലത്തെ ഏറ്റവും നല്ല ബജറ്റ്. ഈ ബജറ്റ് ഇന്ത്യയെ കറുത്ത ലോക ചക്രവാളത്തിൽ മിന്നി പ്രകാശിക്കുന്ന ഒരു ബിന്ദുവാക്കി മാറ്റും . കടവും, വായ്പയും നിയന്ത്രിച്ചു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ധനകമ്മി 5 . 9 ശതമാനത്തിൽ എത്തിക്കും . ആസ്തിവികസന ചെലവിലേക്കു 33 ശതമാനം അധികം ഫണ്ട് നൽകുന്നു . 80 കോടി ജനങ്ങൾക്കും തുടർന്നും i സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നു. ഇതെല്ലം ഈ ബജറ്റിനെ സർവ്വതല സ്പർശ്ശിയായ ബജറ്റാക്കി മാറ്റുന്നു .

ചിരാഗ് മേത്ത, സി ഐ ഓ , ക്വാണ്ട൦ എ എം സി

റയിൽവേക്കു 2 . 4 ലക്ഷം കോടി നൽകിയതും, പുതിയ 50 വിമാനത്താവളങ്ങൾ പ്രഖ്യാപിച്ചതും , ഹരിത ഊർജ്ജത്തിന് 35000 കോടി നൽകിയതും, ഗ്രാമീണ മേഖലക്ക് വലിയ ഊന്നൽ കൊടുത്തതും, സാധാരണ ജനങ്ങളുടെ വീടുകൾക്കായി 79000 കോടി അനുവദിച്ചതും രാജ്യത്തിന്റെ വളർച്ചയെ ഒരു പുതിയ ദിശയിലേക്കു നയിക്കും

കോളിൻ ഷാ , എം ഡി, കാമ ജൂവലറി

രത്ന - ആഭരണ മേഖലയെ സംബന്ധിച്ചടത്തോളം ഇത് ഒരു ആശ്വാസവും, ആശങ്കയും തരുന്ന ബജറ്റാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ട്. അതുപോലെ ചില പ്രഖാപനങ്ങൾ മേഖലയെ ദോഷമായി ബാധിക്കും .