image

1 Feb 2023 8:04 AM GMT

India

ബജറ്റ് 2023-24: അവകാശികളില്ലാത്ത ഓഹരികളും ലാഭവിഹിതവും ക്ലെയിം ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍

MyFin Desk

ബജറ്റ് 2023-24: അവകാശികളില്ലാത്ത ഓഹരികളും ലാഭവിഹിതവും ക്ലെയിം ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍
X

Summary

  • കമ്പനി നിയമത്തിന് കീഴില്‍ ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.


ഡെല്‍ഹി: ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയില്‍ നിന്ന് ക്ലെയിം ചെയ്യാത്ത ഓഹരികളും നല്‍കാത്ത ഡിവിഡന്റുകളും വീണ്ടെടുക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ രൂപീകരിക്കും.

കമ്പനി നിയമത്തിന് കീഴില്‍ ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണം വര്‍ധിപ്പിക്കുന്നതിനും, ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ചില ഭേദഗതികള്‍ വരുത്തുമെന്ന് പ്രഖ്യാപനത്തിലുണ്ട്.

സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി പ്രവര്‍ത്തിക്കാന്‍ ഒരു ദേശീയ സാമ്പത്തിക വിവര രജിസ്ട്രി രൂപീകരിക്കും. ഇത് വായ്പയുടെ ഒഴുക്ക് സുഗമമാക്കുകയും, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്ഥിരത വളര്‍ത്തുകയും ചെയ്യും. ഒരു പുതിയ നിയമനിര്‍മ്മാണ ചട്ടക്കൂട് ഈ ക്രെഡിറ്റ് പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിനെ നിയന്ത്രിക്കും, ഇത് ആര്‍ബിഐയുമായി കൂടിയാലോചിച്ച് രൂപകല്‍പ്പന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.