13 Feb 2026 12:08 PM IST
Beypore Port City Opportunities : ബേപ്പൂരിൽ സ്ഥലവില ഉയരും, പോർട്ട് സിറ്റി കൊണ്ടുവരുന്നത് ഒട്ടേറെ അവസരങ്ങൾ
MyFin Desk
Summary
ബേപ്പൂരിൽ സ്ഥലവില ഉയരും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പോർട്ട് സിറ്റി കൊണ്ടുവരുന്നത് ഒട്ടേറെ മാറ്റങ്ങൾ.
ഫറോക്ക് ബേപ്പൂർ തുറമുഖ വികസനം കോഴിക്കോടിന് നൽകുന്നത് ഒട്ടേറെ പുതിയ അവസരങ്ങൾ. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ തുറമുഖം വികസിപ്പിക്കുന്നത് ബേപ്പൂരിന് പുതിയ ടൂറിസം സാധ്യതകളും നൽകും. പുതിയ പദ്ധതി ബേപ്പൂരിന് ഒട്ടേറെ അവസരങ്ങൾ നൽകും.
ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഒട്ടേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് കരുതുന്നത്. സമീപവാസികൾക്കും പ്രൊഫഷണലുകൾക്കും ഇത് നേട്ടമാകും. ബേപ്പൂരിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി പുതിയ വെയർഹൗസുകൾ വികസിപ്പിക്കും. കണ്ടെയ്നർ നീക്കം വർദ്ധിപ്പിക്കുന്നതും, ചരക്ക് കൈമാറ്റവും, തീരദേശ ഷിപ്പിംഗ് ബിസിനസുകൾക്കുള്ള അവസരങ്ങൾ കൂടെ നൽകും .ബേപ്പൂരിന്റെ തനതായ സംസ്കാരവും പൈതൃകവും കൂടുതൽ ശ്രദ്ധ നേടും. ഹോംസ്റ്റേ, ക്യൂറേറ്റഡ് ടൂർ പാക്കേജുകൾ എന്നിവയ്ക്കുള്ള ആവശ്യകത വർധിക്കും.
ക്രൂസ് സേവനങ്ങൾക്കും പ്രാധാന്യം ലഭിക്കും. ഡ്രെഡ്ജിംഗിനുശേഷം, തുറമുഖം അന്താരാഷ്ട്ര ക്രൂസ് സേവനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. റീട്ടെയിൽ മേഖലയിലും സേവന മേഖലയിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. സമീപ പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മൂല്യമേറും. ആനുപാതികമായി സ്ഥല വിലയും ഉയരാം. കൊല്ലം തുറമുഖത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞത്തിന് സമാനമായി വൻകിട വിദേശ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്നതിന് സമാനമായാണ് തുറമുഖ വാർഫിൻ്റെ നിർമാണം. മികച്ച സാമ്പത്തിക വളർച്ചയും ഇതിലൂടെ സാധ്യമാകും. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ കോർത്തിണക്കിയുള്ള വികസന പദ്ധതികൾ സംസ്ഥാനത്തിന് മുതൽക്കൂട്ടാകും
പഠിക്കാം & സമ്പാദിക്കാം
Home
