29 Jan 2026 6:03 PM IST
Summary
ലോട്ടറി തൊഴിലാളികള്‍,ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും
പ്രതീക്ഷിച്ചതുപോലെ ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയതായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് ബജറ്റ് അവതരിപ്പിച്ചതെന്ന പ്രത്യേകതയും ഉണ്ട്.
ലോട്ടറി തൊഴിലാളികള്‍,ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക സഹായം നല്‍കുകയും ചെയ്യും.
സംസ്ഥാനത്തെ ഹരിതകര്‍മ്മസേനക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധികളില്‍ അംഗമാകാനുള്ള സൗകര്യവും സര്‍ക്കാര്‍ ലഭ്യമാക്കും.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. 10 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയും നിര്‍ദ്ദേശിക്കപ്പെട്ടു.
മെഡിസെപ് പദ്ധതിക്ക് കീഴില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കും. വിരമിച്ചവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി, പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പദ്ധതി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാത്തെ ആര്‍ട്‌സ് , ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഇനി ബിരുദം സൗജന്യമായി പഠിക്കാമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ 12 -ാം ക്ലാസ് വരെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484 .87 കോടി രൂപയും വകയിരുത്തി. അങ്കണവാടികളില്‍ എല്ലാ പ്രവൃത്തി ദിനവും പാലും മുട്ടയും നല്‍കാനും തീരുമാനം.
പഠിക്കാം & സമ്പാദിക്കാം
Home
