image

16 Jun 2026 3:56 PM IST

kerala

Kerala Budget 2026 -27 : കിഫ്ബി പൊളിച്ചെഴുതുമോ? ഊന്നൽ എന്തിനൊക്കെ? സംസ്ഥാന ബജറ്റ് ഉറ്റുനോക്കി കേരളം

Rinku Francis

what is the focus, kerala is eagerly awaiting the new governments budget
X

Summary

കിഫ്ബിയിൽ സർക്കാർ എന്തു നയങ്ങൾ സ്വീകരിക്കും? വികസനത്തിനായുള്ള യുഡിഎഫ് മാതൃകകൾ എന്തൊക്കെ?


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം ഉറ്റുനോക്കുകയാണ് സംസ്ഥാനം. വർഷങ്ങൾക്ക് ശേഷം ധനകാര്യ വകുപ്പിൻ്റെ ചുമതല കൂടെ വഹിക്കുന്ന ഒരു മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ സംസ്ഥാന ബജറ്റിനുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി കൂടെയാകുകയാണ് വിഡി സതീശൻ.

ഇന്ദിര ഗാരൻ്റിയുടെ നടപ്പാക്കൽ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച വലിയ ജനക്ഷേമ പദ്ധതികൾ പലതും ഭാഗികമായാണെങ്കിലും നടപ്പാക്കാതിരിക്കാൻ സർക്കാരിനാകില്ല. ജനക്ഷേമത്തിനൊപ്പം വിഭവ സമാഹരണത്തിനും അധിക വരുമാനത്തിനും ഇടപെടൽ വേണ്ട ബജറ്റിൽ കിഫ്ബിയും നിർണായകമാകും.

വരുമോ കൂടുതൽ തുറമുഖ കേന്ദ്രങ്ങൾ?

സമ്പദ്‌വ്യവസ്ഥക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയ ബജറ്റിൽ സർക്കാരിൻ്റെ വരുമാന വർധനക്കായുള്ള മാർഗങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രാധാന്യം നൽകുമെന്നാണ് ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരളത്തെ ഒരു 'തുറമുഖ, വ്യോമയാന കേന്ദ്ര'മാക്കി മാറ്റാനുള്ള പദ്ധതികൾ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി സൂചന നൽകിയിട്ടുണ്ട്. വിദ്യാർത്ഥി കേന്ദ്രീകൃത സമീപനം പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള മാറ്റങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല പരിഷ്കരിക്കുന്നതിനും ബജറ്റിൽ പ്രഖ്യാപനം പ്രതീക്ഷിക്കാം.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പ്രഖ്യാപിച്ച ഇന്ദിര ഗാരൻ്റി ഭാഗികമായി നടപ്പാക്കാൻ ശ്രമിച്ചാൽ പോലും വലിയ ബാധ്യത വഹിക്കേണ്ടി വരുമെന്നത് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഇതിനായി പ്രത്യേക വിഹിതം തന്നെ കണ്ടെത്താൻ സർക്കാർ നിർബന്ധിതമാകുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് വിപുലമായ ക്ഷേമ പദ്ധതികൾക്കായി വകയിരുത്താൻ പണം എവിടെ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഈ ചോദ്യം സർക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളി ആയതിനാൽ അധിക വിഭവ സമാഹരണത്തിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തേണ്ടതുമുണ്ട്.

കിഫ്ബിയിൽ പൊളിച്ചെഴുത്ത് എങ്ങനെ?

21000 കോടി രൂപയുടെ ബാധ്യതകളുള്ള കിഫ്ബിയിൽ സർക്കാർ എന്തു നയം സ്വീകരിക്കും എന്ന് സംസ്ഥാനം ഉറ്റുനോക്കുന്നുണ്ട്. നിലവിലെ 35000 കോടി രൂപയുടെ പദ്ധതികൾക്കായി അധികം പണം നൽകേണ്ടതുണ്ട്. കിഫ്ബിയെ തുടക്കം മുതൽ തന്നെ നഖശിഖാന്തം എതിർക്കുന്ന സർക്കാർ ബാധ്യതകൾ കുറക്കാൻ എന്ത് നയം സ്വീകരിക്കും, കിഫ്ബി തുടരുമോ എന്നതിനും ബജറ്റ് ഉത്തരം നകും.