29 Jan 2026 8:55 AM IST
Summary
Kerala Budget Highlights : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് സർക്കാരിൻ്റെ ഇടക്കാല ബജറ്റ്. പ്രതീക്ഷിച്ചതുപോലെ ജനക്ഷേമത്തിന് ഊന്നൽ. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?
രണ്ടാം പിണറായി സർക്കാരിൻ്റെ ആറാം ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 2026 -27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ ജനപ്രിയ പദ്ധതികൾ കൊണ്ട് ശ്രദ്ധേയമായി. ജനക്ഷേമത്തിന് ഊന്നൽ നൽകുന്ന ബജറ്റ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് അവതരിപ്പിച്ചിരിക്കുന്നത് .
ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള ചെലവുകൾക്ക് ശേഷം വികസന പദ്ധതികൾക്കായുള്ള സർക്കാർ ചെലവിടൽ ഇപ്പോൾ 14 .18 ശതമാനം തുക മാത്രമാണ്. പുതിയ വികസന പദ്ധതികൾക്കും ജനക്ഷേമ പദ്ധതികൾക്കുമായി പണം കണ്ടെത്തലും വിഭവ സമാഹരണവുമൊക്കെ അത്ര എളുപ്പമാകില്ല.
സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?
* ആശാവർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർധന. അങ്കണവാടി അധ്യാപകരുടെ ശമ്പളത്തിലും വർധന. ഹെൽപ്പർമാരുടെ ശമ്പളത്തിൽ 500 രൂപയുടെ വർധന.
* കണക്ട് ടു വർക്ക് പദ്ധതിക്കായി 400 കോടി രൂപ.
* പിന്നോക്ക ജനവിഭാഗത്തിന് പ്രത്യേക വികസന ഫണ്ട്
* ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കും.
* ക്ഷേമപെൻഷനായി 14500 കോടി രൂപ വകയിരുത്തി
മുതിർന്ന പൗരൻമാർക്ക് പ്രത്യേക എൽഡേർളി ബജറ്റ്
* മുതിർന്ന പൗരൻമാർക്ക് പ്രത്യേക എൽഡേർളി ബജറ്റ് ഇതൊടൊപ്പം അവതരിപ്പിക്കും. രാജ്യത്താദ്യമായാണ് ഇത്തരം ഒരു ബജറ്റ് രേഖ. വയോമിത്രം പദ്ധതിക്കായി അധിക തുക.
* റെവന്യൂ ഗ്രാൻ്റ് നിർത്തലാക്കി.
*ഖരമാലിന്യ സംസ്കരണത്തിന് 160 കോടി രൂപ
* സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പ്രശ്നം പരിഹരിക്കും.
* വിഎസിൻ്റെ ഓർമക്കായി തിരുവനന്തപുരത്ത് പ്രത്യേക വിഎസ് സെൻ്റർ രൂപീകരിക്കും.
* ലൈഫ് വീടുകളുടെ മൊത്തം എണ്ണം 5 .25 ലക്ഷം കടക്കും
* എംസി റോഡ് വികസനത്തിനായി 5317 കോടി രൂപ വകയിരുത്തി.
* വർക്ക് നിയർ ഹോമിനായി കൂടുതൽ തുക.
* റാപിഡ് റെയിൽ നാലുഘട്ടങ്ങളിലായി നടപ്പാക്കും
* ഗിഗ് തൊഴിലാലികൾക്ക് ക്ഷേമനിധിയിൽ അംഗമാകാം. ഓട്ടോതൊഴിലാളികൾക്ക് പ്രത്യേക സഹായം.
* തൊഴിലുറപ്പ് പദ്ധതിക്കായി അധിക തുക വകയിരുത്തി. 1000 കോടി രൂപ വകയിരുത്തി.
വിഴിഞ്ഞം വികസനത്തിന് 1000 കോടി രൂപ
കെറെയിലിന് പകരം ആർആർടിഎസ്?
*മെട്രോ നഗരങ്ങളെ വർധിപ്പിക്കുന്ന അതിവേഗ പദ്ധതിയായ ആർആർടിഎസിനായി പ്രത്യേക തുക. 100 കോടി രൂപ വകയിരുത്തി.
കൂടുതൽ റിട്ടയർമൻ്റ് ഹോമുകൾ വരും
* വയോജനങ്ങൾ ജനസംഖ്യയുടെ 20 ശതമാനമായി ഉയരുകയാണ്. റിട്ടയർമെൻ്റ് ഹോമുകൾ നിർമിക്കുന്നതിന് സർക്കാർ പ്രത്യേക സബ്സിഡി നൽകി. ഇതിനായി കൂടുതൽ തുക.
*പ്രത്യേക വയോജന ക്ഷേമ കമ്മീഷന് അധിക തുക.
*അഡ്വേക്കേറ്റ്സ് വെൽഫെയർ ഫണ്ട് ഘട്ടം ഘട്ടമായി വർധിപ്പിക്കും.
* പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. 1500 രൂപ കൂട്ടി. ഇനി പെൻഷൻ 15000 രൂപ.
തൊഴിലാളികളുടെ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കുന്നു
*ഹരിതകർമ സേന തൊഴിലാളികൾക്ക് ഉൾപ്പെടെ പ്രത്യേക ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി. ഓട്ടോ തൊഴിലാളികൾക്കും പ്രത്യേക ഇൻഷുറൻസ്. പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പ്രത്യേക സഹായം നൽകും.
*സ്കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി. 10 ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.
ഉന്നത വിദ്യാഭ്യാസം സൗജന്യം
*സംസ്ഥാത്തെ ആർട്സ് , ആൻഡ് സയൻസ് കോളേജുകളിൽ ഇനി ബിരുദം സൗജന്യമായി പഠിക്കാം . നിലവിൽ 12 -ാം ക്ലാസ് വരെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്.
*മെഡിസെപ് പദ്ധതിക്ക് കീഴിൽ കൂടുതൽ ആനുകൂല്യങ്ങൾ. ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കും. വിരമിച്ചവർക്ക് പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്കും പ്രത്യേക പദ്ധതി.
*ഊർജ മേഖലക്കായി 1309 കോടി രൂപ
കെഎസ്ഇബിക്ക് 1238 കോടി രൂപ
*പിപിപി രീതിയിൽ “കേരള യൂണിവേഴ്സിറ്റി ഫോര്‍ സ്കില്‍ ഡെവലപ്മൻ്റ് & ഒൻട്രപ്രണര്‍ഷിപ്പ്” എന്ന സ്ഥാപനം വരുന്നു.
*കൊട്ടാരക്കരയിൽ പുതിയ ഡ്രോൺ റിസേർച്ച് ആൻഡ് ഡെവലപ്മൻ്റ് പാർക്ക്
*പരമ്പരാഗത വ്യവസായങ്ങൾക്ക് 248 കോടി രൂപ
*ഗതാഗത മേഖലക്ക് 1871 കോടി രൂപ
എംഎസ്എംഇ / വ്യവസായ മേഖല
*എംഎസ്എംഇ മേഖലക്ക് 310 .8 കോടി രൂപ
വ്യവസായ- ധാതുമേഖലക്കായി 1973 .5 കോടി രൂപ
* ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപ.
*സഹകരണ മേഖലക്കായി 248 കോടി.
*സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടി രൂപ
അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി രൂപ
കട്ടപ്പന ,തേനി തുരങ്കപാതയുടെ സാധ്യതാ പഠനം നടത്തും
*റോഡ് സുരക്ഷക്ക് 23 .37 കോടി രൂപ
*റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി രൂപ.
*ടൂറിസം മേഖലക്ക് 159 കോടി രൂപ
*കെഫോണിന് 112 കോടി രൂപ.
ഗതാഗത മേഖലക്ക് 1871 കോടി രൂപ
* ഉൾനാടൻ ജലപാത നവീകരണത്തിന് 70 .8 കോടി രൂപ
*ഡിജിറ്റൽ സർവകലാശാലക്ക് 27 .8 കോടി രൂപ
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 854 .41 കോടി രൂപ
*ലൈഫ് പദ്ധതിക്ക് 1497 കോടി രൂപ
*പുതിയ മെഡിക്കൽ കോളേജുകൾക്ക് 57 കോടി രൂപ
*സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484 .87 കോടി രൂപ
അങ്കണവാടികളിൽ എല്ലാ പ്രവൃത്തി ദിനവും പാലും മുട്ടയും
ഭക്ഷ്യവകുപ്പിന് 2333 കോടി രൂപ
സപ്ലൈകോ ഔട്ട്ലെറ്റുകൾ നവീകരിക്കും
ശമ്പള പരിഷ്കരണത്തിന് പ്രത്യേക കമ്മീഷൻ
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പ്രത്യേക കമ്മീഷൻ. ഡിഎ കുടിശ്ശിക തീർക്കും. പെൻഷനായി പ്രത്യേക സംവിധാനം. അവസാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ തുക ഉറപ്പാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
