11 Feb 2026 2:01 PM IST
ഇനി അങ്കമാലിയിലേക്കും മെട്രോ, അടുത്ത ഘട്ടം പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോ വേറെ ലെവലാകും
MyFin Desk
Summary
അങ്കമാലിയിലേക്കും മെട്രോ എത്തിയേക്കും. ഒട്ടേറെ ആധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന അടുത്ത ഘട്ടം പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോ വേറെ ലെവൽ എത്തുമെന്ന് കെഎംആർ
മെട്രോ അങ്കമാലിയിലേക്കും. മൂന്നാം ഘട്ട വികസനത്തിൻ്റെ ഭാഗമായാണ് മെട്രോ സർവീസ് അങ്കമാലിയിലേക്കും വ്യാപിപ്പിക്കുന്നത്. ആലുവ മുതൽ കരയാംപറമ്പ് വരെയാണ് സർവേ നടക്കുന്നത്. അലൈൻമൻ്റ് സർക്കാരിന് സമർപ്പിച്ച ശേഷം അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകും. കൊച്ചി വിമാനത്താവളം, അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ശൃംഖല ലക്ഷ്യമിട്ടാണ് അലൈൻമെൻ്റ് എന്നാണ് സൂചന. മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നത് ജനങ്ങളെ ബോധിപ്പിക്കുന്നതിന്
മെട്രോയുടെ അടുത്തഘട്ടം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ അത്യാധുനിക മെട്രോ സംവിധാനങ്ങളുടെ നിരയിലേക്ക് കൊച്ചി മെട്രോ ഉയരും എന്ന് ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് മെട്രോ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി മെട്രോ അധികൃതർ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി.
ടെൽക്, ഇൻ്റൽ , അങ്കമാലി റെയിൽവേ സ്റ്റേഷൻ, മുൻസിപ്പൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളെയും ബന്ധിപ്പിക്കാനാകുന്ന മെട്രോ സർവീസ് തുടങ്ങുന്നത് പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
കൊച്ചി മെട്രോ രണ്ടാം ഘട്ടം 2026 ഡിസംബറോടെ
ഇൻഫോപാർക്കിനെയും കാക്കനാട് സ്മാർട്ട് സിറ്റിയെയും ബന്ധിപ്പിക്കുന്ന മെട്രോ പദ്ധതിയുടെ അടുത്ത ഘട്ടം 2026 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് സൂചന. രണ്ടാം ഘട്ടത്തിലെ ആദ്യ അഞ്ച് സ്റ്റേഷനുകൾ ജൂണിൽ പൂർത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ആലിഞ്ചുവട്, പടമുഗൾ ഭാഗത്തെ ഗ്യാസ് പൈപ്പ് ലൈൻ നടപടികൾ മൂലം പദ്ധതി തടസപ്പെടുകയായിരുന്നു. പിങ്ക് ലൈൻ എന്നറിയപ്പെടുന്ന പദ്ധതി 11.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് എക്സ്റ്റൻഷനാണ്. ഇതിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്നു.1,957.05 കോടി രൂപയാണ് ബജറ്റ്.
പഠിക്കാം & സമ്പാദിക്കാം
Home
