29 Jan 2026 3:34 PM IST
Summary
സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. ഇനി ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം
ജനക്ഷേമ പദ്ധതികൾ കൊണ്ട് ശ്രദ്ധേയമായ സംസ്ഥാന ബജറ്റിലെ ഏറെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം വിദ്യാഭ്യാസ മേഖലയിലേതാണ്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസവും സൗജന്യമാക്കുന്നു എന്നതാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ ഒരു പ്രഖ്യാപനം. നിലവിൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമായിരുന്നു സൗജന്യമായി നൽകിയിരുന്നത്. ഇനി ഡിഗ്രി തലം വരെയുള്ള എയ്ഡ്ഡ് കോളേജുകളിലെ ആർട്സ് ആൻഡ് സയൻസ് മേഖലയിലെ വിദ്യാഭ്യാസം സൗജന്യമായി നൽകും.
സ്കൂൾ വിദ്യാഭ്യാസത്തിനായും അധിക തുക
അഖിലേന്ത്യ തലത്തിൽ സ്കൂൾ വിദ്യാഭ്യാസ ഗുണമേൻമ സൂചികയിലടക്കം കേരളം മുന്നിലാണ്. കഴിഞ്ഞ 10 വർഷമായി 8719 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിൽ 8020 കോടി രൂപയും ഈ മേഖലയിൽ ചെലവഴിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം ഉയർത്തുന്നതിനായി 56 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ സൗജന്യ യൂണിഫോമിനായി 150 കോടി രൂപ. ഹയർ സെക്കൻഡ്റി തലത്തിലെ ബിപിഎൽ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
