image

5 Feb 2025 4:01 PM GMT

kerala

സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന്

MyFin Desk

സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന്
X

2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും.

ഫെബ്രുവരി 13 ന്, മുൻ ബജറ്റിനുള്ള സപ്ലിമെന്ററി ഗ്രാന്റുകളുടെ അവസാന ബാച്ച് പരിഗണിക്കും. തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്.

മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാമത്തെ ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ പ്രതിമാസം ക്ഷേമപെൻഷനായി 1,600 രൂപ വീതമാണു നൽകുന്നത്. 100 രൂപ മുതൽ 200 വരെ വർധിപ്പിക്കണമെന്ന ആവശ്യം ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.