image

27 Nov 2025 4:38 PM IST

Business

ക്രിസ്മസ്–ന്യൂ ഇയർ ബംപർ വിപണിയിൽ, നറുക്കെടുപ്പും തീയതിയും

MyFin Desk

ക്രിസ്മസ്–ന്യൂ ഇയർ ബംപർ വിപണിയിൽ, നറുക്കെടുപ്പും തീയതിയും
X

Summary

20 കോടി രൂപയാണ് ഒന്നാം സമ്മാനം


ക്രിസ്മസ്–ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ എത്തി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കു നൽകും. ഒരു ലക്ഷം രൂപയുടെ 9 സമാശ്വാസ സമ്മാനങ്ങളുമുണ്ട്. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങൾ അടക്കം ആകെ 6,21,990 സമ്മാനങ്ങൾ നൽകുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. 10 പരമ്പരകളിലായാണ് ടിക്കറ്റുകൾ വിപണിയിലെത്തിച്ചത്. 2026 ജനുവരി 24ന് ഉച്ചയ്ക്ക് 2ന് നറുക്കെടുപ്പ് നടക്കും.400 രൂപയാണ് ടിക്കറ്റിന്റെ വില.