2 March 2026 11:19 AM IST
Summary
ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു
പശ്ചിമേഷ്യ സംഘര്‍ഷഭരിതമായതോടെ ആഗോള എണ്ണവില കുതിക്കുന്നു. മിഡില്‍ ഈസ്റ്റ് യുദ്ധഭീതിയിലായതോടെയാണ് എണ്ണവിപണിയേയും ബാധിച്ചത്. ഏഴ് ശതമാനം വരെയാണ് ക്രൂഡോയില്‍ വില കൂടിയത്.
ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു. 78.24 ഡോളറില്‍ നിന്നാണ് വില ഉയര്‍ന്നത്. 5.38 ഡോളറിന്റെ വര്‍ധനയാണുണ്ടായത്. ഈ സ്ഥിതി തുടര്‍ന്നാണ് ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നാണ് സൂചന. അടുത്തയാഴ്ചയോടെ വില 100 ഡോളര്‍ കടന്നേക്കും. ഇന്ത്യ ഉള്‍പ്പെടെ വന്‍ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി കപ്പലുകള്‍ ഇതുവഴി കടന്നുവരുന്നില്ല. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
