9 Dec 2025 1:05 PM IST
Trump Tower in India : ബിയോണ്ട് ഡിപ്ലോമസി; യുഎസിലേതിനേക്കാൾ കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിലേക്ക് ?
MyFin Desk
Summary
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൻ്റെ 'ട്രംപ്'മാതൃക. ഇന്ത്യൻ വിപണിയിൽ നിന്ന് വാരുന്നത് ശതകോടികൾ
തെലങ്കാനയിലെ ഫ്യൂച്ചർ സിറ്റിയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ട്രംപ് മീഡിയ ഗ്രൂപ്പ്. അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ ഒരു ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് എഐ സിറ്റികളും ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണ സംവിധാനങ്ങളുമൊക്കെ വിഭാവനം ചെയ്യുന്ന ഈ സിറ്റിയിൽ ട്രംപ് ഗ്രൂപ്പിൻ്റെ പ്രോജക്റ്റുകൾ തല ഉയർത്തും. നന്ദി സൂചകമായി ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റ് ജനറൽ കെട്ടിടത്തിലേക്കുള്ള റോഡിന് ട്രംപിന്റെ പേര് നൽകാൻ തെലങ്കാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്നായിരിക്കും ഈ റോഡ് അറിയപ്പെടുക. അതെന്തായാലും ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ട്രംപ് ഗ്രൂപ്പിൻ്റെ നിക്ഷേപങ്ങൾ ഉയരുന്നത് കാണാതിരിക്കാൻ ആകില്ല.
പടരുന്ന ട്രംപ് ടവറുകൾ
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ട്രംപ് ഗ്രൂപ്പ് കമ്പനിയുടെ നിക്ഷേപം ഗണ്യമായി ഉയരുകയാണ്. ഇങ്ങനെ പോയാൽ യുഎസിലേതിനേക്കാൾ കൂടുതൽ ട്രംപ് ടവറുകൾ ഒരുപക്ഷേ ഇന്ത്യയിൽ ഉയർന്നേക്കും. ഇപ്പോൾ തന്നെ നാല് ട്രംപ് ടവറുകൾ ഇന്ത്യയിലുണ്ട്.
മുംബൈ, പൂനെ, ഗുരുഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളിലുള്ളത് കൂടാതെ കൂടുതൽ ട്രംപ് ടവറുകൾ എത്തും. കൂടുതൽ പ്രോജക്റ്റുകൾ എത്തിയാൽ യുഎസിനെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ട്രംപ് ടവറുകളുള്ള രാജ്യമായെന്നും വരാം.
പൂനെയിൽ 23 നിലകളുള്ള രണ്ട് ട്രംപ് ടവറുകളാണിപ്പോഴുള്ളത്. 3.69 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള റെഡി-ടു-മൂവ്- യൂണിറ്റുകൾ. സമാനമായ രീതിയിൽ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ചേർന്നാണ് മുംബൈയിലും ഗുരുഗ്രാമിലും ഒക്കെയുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ.ഹൈദരാബാദിലെ വമ്പൻ പ്രോജക്റ്റ് കൂടാതെ പൂനൈയിൽ ഒരു ഓഫീസ് പ്രോജക്റ്റും ബെംഗളൂരുവിൽ മറ്റൊരു പുതിയ പ്രോജക്റ്റും വരുന്നുണ്ട്.
ലക്ഷ്യമിടുന്നത് 15000 കോടി രൂപയുടെ വിൽപ്പന
ഇന്ത്യയിൽ വൻകിട ബിൽഡർമാരുമായി ചേർന്ന് വൻകിട പ്രോപ്പർട്ടികൾ കൈകാര്യം ചെയ്യുന്നത് ട്രിബെക്ക എൻ്റർപ്രൈസസാണ്. പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ പൂർത്തിയാകുന്നതോടെ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വിൽപ്പന 15,000 കോടി രൂപയുടേതാണ്. വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിന്ന് നേരത്തെ നിക്ഷേപം നടത്തി വാരുന്ന ലാഭം ശതകോടികൾ.
പഠിക്കാം & സമ്പാദിക്കാം
Home
