image

17 Oct 2025 3:31 PM IST

Business

ഗ്ലോബൽ മൈസ് കോൺഗ്രസ് മോസ്കോയിൽ

MyFin Desk

ഗ്ലോബൽ മൈസ് കോൺഗ്രസ് മോസ്കോയിൽ
X

കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കു അന്താരാഷ്ട്ര തലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് "മീറ്റ് ഗ്ലോബൽ മൈസ് കോൺഗ്രസ് 2025 " ന് മോസ്കോ വേദിയാകും.ഈ വർഷം ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെൻററിൽ സമ്മേളനത്തിന് തിരി തെളിയും. ഇതോടെ മോസ്കോ ആഗോള മൈസ് വ്യവസായത്തിൻ്റെ കേന്ദ്രബിന്ദുവായി മാറും.

ബ്രിക്സ് രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുൻനിര പ്രഭാഷകരെയും മൈസ് പ്ലാനർമാരെയും ഒരുമിച്ച് കൂട്ടിയിണക്കാനാകും. ആശയങ്ങൾ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാനും സമ്മേളനം വേദിയാകും. " വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളർച്ചയ്ക്ക് പുതിയ സാധ്യതകൾ " എന്ന സമ്മേളനം എന്നതാണ് വിഷയം. മുഖ്യ വിഷയത്തിൽ 15 -ൽ പരം ബിസിനസ് സെക്ഷനുകൾ നടക്കും.

മേഖലയിലെ പുതിയ പ്രവണതകൾ മനസ്സിലാക്കാനും പ്രൊഫഷണൽ സേവനങ്ങൾ ആഗ്രഹിക്കുന്നവർക്കും മീറ്റ് ഏറെ ഗുണം ചെയ്യും. ഇന്ത്യ, ചൈന, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 2000 ൽ പരം പ്രൊഫഷണലുകൾ കോൺഗ്രസിൽ പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് റസ്പാസ് ബിസിനസ് എന്ന പോർട്ടൽ വഴി ഡിസംബർ 12 വരെ രജിസ്റ്റർ ചെയ്യാം.