image

3 Dec 2025 5:27 PM IST

India

crude oil imports:ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 80% വും റഷ്യ,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

MyFin Desk

crude oil imports:ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 80% വും റഷ്യ,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്
X

Summary

യുഎസില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഇന്ത്യ വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്തതായി റെക്കോര്‍ഡ്


2025 നവംബറില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ പ്രവണതയെ പ്രതിഫലിപ്പിച്ചു. മിഡില്‍ ഈസ്റ്റും റഷ്യയും 80 ശതമാനത്തിലധികം ഇറക്കുമതി കൈകാര്യം ചെയ്തു. പ്രതിദിനം 5 ദശലക്ഷം ബാരലിലധികമാണ് ഇറക്കുമതി. യുഎസില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഇന്ത്യ വലിയ അളവില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തു എന്നതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ശ്രദ്ധേയമായ പുരോഗതി. ഇരു മേഖലകളുടെയും വിഹിതം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു.

നവംബര്‍ 21 ന് ആരംഭിച്ച യുഎസ് ഉപരോധങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ റഷ്യന്‍ ചരക്കുകളുടെ ഇറക്കുമതി ഏകദേശം മൂന്നിലൊന്ന് കുറയ്ക്കും. ഈ മാസം ഇതുവരെ റഷ്യന്‍ വരവ് ശക്തമായി തുടരുകയാണെന്നും, ശരാശരി പ്രതിദിന ഇറക്കുമതി 1.8 ബാരല്‍ ആണെന്നും ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി മിശ്രിതത്തിന്റെ 35 ശതമാനത്തിലധികം വരുമെന്നും ആഗോള റിയല്‍ ടൈം ഡാറ്റ, അനലിറ്റിക്‌സ് ദാതാക്കളായ കെപ്ലര്‍ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി മിഡില്‍ ഈസ്റ്റ് തുടര്‍ന്നു. ഇറക്കുമതിയുടെ 42.43 ശതമാനം വിഹിതം ഇവര്‍ വഹിച്ചു. മൊത്തത്തില്‍, ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാന്‍ എന്നിവ ഇന്ത്യയിലേക്ക് പ്രതിദിനം 2.14 ബാരല്‍ എണ്ണ കയറ്റുമതി ചെയ്തു. ഇന്ത്യ പ്രതിദിനം ഏകദേശം 5,00,000 ബാരല്‍ ക്രൂഡ് ഓയില്‍ ആഫ്രിക്കയില്‍ നിന്ന ഇറക്കുമതി ചെയ്തു. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 9.90 ശതമാനമാണ്.

റഷ്യന്‍ എണ്ണ വരവ് കുറയുന്നത് നികത്താന്‍, ഇന്ത്യന്‍ റിഫൈനറുകള്‍ മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്), ബ്രസീല്‍, ലാറ്റിന്‍ അമേരിക്ക (അര്‍ജന്റീന, കൊളംബിയ, ഗയാന), പശ്ചിമാഫ്രിക്ക, വടക്കേ അമേരിക്ക (യുഎസ്, കാനഡ) എന്നിവയുള്‍പ്പെടെ വിശാലമായ വിതരണക്കാരില്‍ നിന്നുള്ള ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.