image

27 Nov 2024 3:19 PM IST

India

ഇന്ത്യന്‍ റെയില്‍വേയില്‍ റഷ്യ നിക്ഷേപത്തിന്

MyFin Desk

russia to invest in indian railways
X

Summary

  • റെയില്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം റഷ്യയും
  • റഷ്യന്‍ റെയില്‍വേ കമ്പനിയായ ടിഎംഎച്ച് ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കും
  • നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുമായി കരാറുള്ള കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സിലെ ഭൂരിഭാഗം ഓഹരി ഉടമയും ടിഎംഎച്ച് ആണ്


ഇന്ത്യയും റഷ്യയും റെയില്‍ നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെടും. ഇതനുസരിച്ച് റഷ്യന്‍ റെയില്‍വേ കമ്പനിയായ ടിഎംഎച്ച് ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കും.

ഇന്ത്യന്‍ റെയിലിലും നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണ് റഷ്യന്‍ റെയില്‍വേ കമ്പനി. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ടിഎംഎച്ച് ഇന്ത്യയില്‍ റെയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാല്‍, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ടിഎംഎച്ച് സിഇഒ കിറില്‍ ലിപ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ചില ഘടകങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ള ഇന്ത്യയില്‍ നിരവധി സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ താല്‍പ്പര്യമുണ്ട്, അവയില്‍ ചിലത് റഷ്യന്‍ വിപണിയിലേക്കും നല്‍കാമെന്ന് കരുതുന്നതായി ലിപ പറഞ്ഞു. കമ്പനിയുടെ മോസ്‌കോ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വിതരണ കരാറുകള്‍ ലിപ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ റെയില്‍വേയുമായി 55,000 കോടി രൂപയുടെ കരാറുള്ള കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സിലെ ഭൂരിഭാഗം ഓഹരി ഉടമയും ടിഎംഎച്ച് ആണ്. ഈ കരാര്‍ 1,920 വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണവും 35 വര്‍ഷത്തെ പരിപാലനവും ഉള്‍ക്കൊള്ളുന്നു.