image

27 Jan 2026 3:00 PM IST

India

അദാനി കീഴടക്കുമോ ഇന്ത്യൻ ആകാശം? ഏവിയേഷൻ രംഗത്ത് പുതിയ സംരംഭം വരുന്നു

MyFin Desk

അദാനി കീഴടക്കുമോ ഇന്ത്യൻ ആകാശം? ഏവിയേഷൻ രംഗത്ത് പുതിയ സംരംഭം വരുന്നു
X

Summary

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് പുതിയ സംരംഭം വരുന്നു. വൻകിട ഏവിയേഷൻ കമ്പനിയുമായി കരാർ ഒപ്പിട്ട് അദാനി ഗ്രൂപ്പ്. അദാനി ഓഹരികളിൽ മുന്നേറ്റം


ഇന്ത്യൻ ഏവിയേഷൻ രം​ഗത്ത് പുതിയ സംരംഭവുമായി എത്തുകയാണ് അദാനി. ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രയറുമായുള്ള സഹകരണം ഈ രം​ഗത്തെ അദാനിയുടെ താൽപ്പര്യം വെളിപ്പെടുത്തുകയാണ്.

ഇന്ത്യയിൽ വാണിജ്യ വിമാനങ്ങൾ നിർമിക്കുന്നതിന് വേണ്ടിയാണ് എംബ്രയറുമായി അദാനി ഗ്രൂപ്പ് സംയുക്ത സംരംഭം ആരംഭിക്കുന്നത്. ഏവിഷേഷൻ രം​ഗ​ത്ത് നിന്ന് , ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് പിന്തുണ നൽകുന്ന ഒരു പ്രധാന ചുവടുവയ്പ്പു കൂടിയാകും ഇത്. 150 സീറ്റുകളുള്ള വാണിജ്യ വിമാനങ്ങൾ ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക.വ്യോമയാന മേഖലയിൽ ചെറിയ വിമാനങ്ങൾ ക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മുതലെടുത്ത് ഇന്ത്യയിൽ ജെറ്റ് ഉൽപാദനം ലക്ഷ്യമിടുകയാണ് അദാനി ഗ്രൂപ്പ്. അദാനി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനിയാണ് എംബ്രയറുമായി ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.

അതേസമയം എവിടെയാണ് വിമാന കേന്ദ്രം എത്തുക എന്നതോ ബിസിനസ് മോഡലോ സംബന്ധിച്ച അന്തിമ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.എയർബസിനും ബോയിംഗിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളാണ് എംബ്രയർ. വിമാന നിർമ്മാണം, എംആർഒ, പൈലറ്റ് പരിശീലനം എന്നിവയുൾപ്പെടെയുള്ള സമ്പൂ‍ർണ ഏവിയേഷൻ സേവനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

ഏവിയേഷൻ മേഖലയിൽ നിന്ന് മികച്ച കമ്പനി വരുമോ?

എയ‍ർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ തക‍ർച്ച ഇന്ത്യൻ ഏവിയേഷൻ രം​ഗത്ത് ഇപ്പോൾ തന്നെ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ഏവിയേഷൻ മേഖലയുടെ വള‍ർച്ചാ സാധ്യതകൾ കണക്കാക്കുമ്പോൾ സ്വകാര്യമേഖലയിൽ നിന്ന് ഒരു മികച്ച കമ്പനി ഏവിയേഷൻ രം​ഗത്തുണ്ടാകണമെന്ന് സ‍ർക്കാരിനും താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് അദാനി ​ഗ്രൂപ്പ് ഏവിയേഷൻ രം​ഗത്തെ സാധ്യതകൾ ഫലപ്രദമായി വിനിയോ​ഗിക്കാൻ ഒരുങ്ങുന്നത്.

അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷൻ സ്വീകരിച്ച നടപടിയെ തുടർന്ന് പ്രധാന അദാനി ​ഗ്രൂപ്പ് കമ്പനി ഓഹരികൾ ഇടിഞ്ഞിരുന്നു. എന്നാൽ എംബ്രയറുമായുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചതിനെ തുടർന്ന് അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി ഗ്രീൻ എന്നിവയുടെ ഓഹരികൾ ആറു ശതമാനം വരെ ഉയർന്നു.