image

5 Jan 2026 12:10 PM IST

India

Adani Bhutan Project : ഭൂട്ടാനിലേക്ക് അദാനി; നേട്ടമുണ്ടാക്കുന്ന ഓഹരി ഏതാണ്?

MyFin Desk

Adani Bhutan Project : ഭൂട്ടാനിലേക്ക് അദാനി; നേട്ടമുണ്ടാക്കുന്ന ഓഹരി ഏതാണ്?
X

Summary

ഭൂട്ടാനിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.


ഭൂട്ടാനിൽ 600 കോടി രൂപയുടെ 570 മെഗാവാട്ട് വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ് . അദാനി ഗ്രൂപ്പും ഭൂട്ടാന്റെ ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷനും ചേർന്നാണ് പുതിയ പദ്ധതി . ഭൂട്ടാനിൽ 5,000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾക്കായി 2025 മെയിൽ പ്രത്യേക ധാരണാപത്രങ്ങളിൽ കമ്പനി ഒപ്പുവച്ചിരുന്നു. ഇതിലെ ആദ്യ പ്രോജക്റ്റാണിത്.

ഭൂട്ടാന്റെ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടിൽ നടത്തി. ഭൂട്ടാന്റെ ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷന് (ഡിജിപിസി) 51 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരികളുമുള്ള സംയുക്ത സംരംഭമാണ്.

570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിച്ചതായി അദാനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തറക്കല്ലിട്ടതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദാനി പവറിന് കീഴിലാണ പദ്ധതി.

അദാനി പവർ ഓഹരികൾ മുന്നേറുമോ?

നിലവിലെ വില: 146.15 രൂപ

വിപണി മൂല്യം: 2.82 ലക്ഷം കോടി രൂപ

കഴിഞ്ഞ വർഷത്തേക്കാൾ 41.98 ശതമാനം വർധനയും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,377.27 ശതമാനം വർധനവുമാണ് ഓഹരി രേഖപ്പെടുത്തിയത്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി വിലയിൽ വലിയ വളർച്ചയുണ്ടായി. ഭൂട്ടാൻ പദ്ധതിയുടെ വാർത്ത ഓഹരി വിലയിൽ 4-6% വർധനവിന് കാരണമായിരുന്നു