image

24 Sept 2026 4:24 PM IST

India

ബംഗാൾ ഇങ്ങെടുക്കുവാ ; വമ്പൻ നിക്ഷേപവുമായി അദാനി, വരുന്നു 4,000 കോടി രൂപയുടെ ആശുപത്രി

MyFin Desk

this adani stock is on the radar of 36 brokerages
X

Summary

ബംഗാളിൽ വമ്പൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ് ; നിർമിക്കുന്നത് 4000 കോടി രൂപയുടെ ആശുപത്രി, മുടക്കുന്നത് ഒരു ലക്ഷം കോടി രൂപ


ബംഗാളിൽ 1 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 4,000 കോടി രൂപയുടെ വൻകിട ആശുപത്രി പദ്ധതിയും പ്രഖ്യാപിച്ചു. 2035-ഓടെ 2,000 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യമിടുന്നത്. 1,000 കിടക്കകൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിൽ വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി നീക്കിവെക്കും. വിവിധ മേഖലകളിലായാണ് 1 ലക്ഷം കോടി രൂപയിലധികം നിക്ഷേപം എത്തുക.

ബം​ഗാളിൽ ന്യൂ ടൗണിലാണ് ആരോ​ഗ്യ രം​ഗത്തെ അദാനി ​ഗ്രൂപ്പിൻ്റെ സംരംഭം എത്തുന്നത്. 'അദാനി ആരോഗ്യ മന്ദിർ' എന്ന പേരിലെ പദ്ധതി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും എന്നാണ് റിപ്പോ‍ർട്ടുകൾ. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നു. ഭാര്യ പ്രീതി അദാനിക്കും മകൻ കരൺ അദാനിക്കുമൊപ്പമാണ് അദാനി ചടങ്ങിന് എത്തിയത്. ആശുപത്രിയോട് അനുബന്ധിച്ച് കോളേജ് ഗവേഷണ കേന്ദ്രം എന്നിവയ്ക്കായാണ് 4,000 കോടി രൂപയിലധികം കമ്പനി നിക്ഷേപിക്കുന്നത്.

അടിസ്ഥാന സൗകര്യവികസന രം​ഗത്ത് വമ്പൻ പദ്ധതികൾ

ഒരു മെഡിക്കൽ കോളേജും ആധുനിക വൈദ്യശാസ്ത്ര ഗവേഷണ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിലെ ആരോഗ്യമേഖലയിൽ 10,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്നതാണ് പുതിയ സംരംഭം എന്ന് അദാനി പറയുന്നു.

തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, വൈദ്യുതി ഉൽപ്പാദനം, റോഡുകൾ, പാലങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന നിക്ഷേപമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ബം​ഗാളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നും അദാനി പറയുന്നു.