24 Jan 2026 4:34 PM IST
Summary
യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ കേസിലെ നിര്‍ണ്ണായക നടപടികള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകര്‍
യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ കേസിലെ നിര്‍ണ്ണായക നടപടികള്‍ മാറ്റിവയ്ക്കണമെന്ന് അദാനിയുടെ അഭിഭാഷകര്‍.ഗൗതം അദാനിക്ക് വേണ്ടി പ്രമുഖ അന്താരാഷ്ട്ര നിയമ സ്ഥാപനമായ 'സള്ളിവന്‍ ആന്‍ഡ് ക്രോംവെല്‍' ആണ് യുഎസ് കോടതിയില്‍ ആദ്യ സബ്മിഷന്‍ നടത്തിയത്. ഇമെയില്‍ വഴി സമന്‍സ് അയക്കാന്‍ അനുമതി തേടിയുള്ള അപേക്ഷയിലുള്ള വിധി നീട്ടിവയ്ക്കണമെന്നാണ് അദാനിയുടെ ആവശ്യം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഈ ചര്‍ച്ചകള്‍ ഒരു ധാരണയിലെത്തുന്നത് വരെ കോടതി നീക്കം നടത്തരുതെന്നാണ് അദാനിയുടെ അഭിഭാഷകരുടെ ആവശ്യം. 2024 നവംബറിലാണ് അദാനിക്കും സംഘത്തിനുമെതിരെ 250 മില്യണ്‍ ഡോളറിന്റെ കോഴ ആരോപണവും 2 ബില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റീസ് തട്ടിപ്പ് കേസും അമേരിക്കയില്‍ ഉയരുന്നത്. ഈ വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് ഓഹരികളെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.
അദാനി ഓഹരികളിൽ ഇടിവ്
വെള്ളിയാഴ്ച മാത്രം പല ഓഹരികളും 14 ശതമാനം വരെയാണ് ഇടിഞ്ഞത്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നുള്ള അദാനിയുടെ ആദ്യ പ്രതികരണം നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. കാരണം, കേസിനെ നിയമപരമായി നേരിടാന്‍ ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണിത്. അദാനിയും അമേരിക്കന്‍ റെഗുലേറ്ററും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരു ഒത്തുതീര്‍പ്പില്‍ അവസാനിക്കുമോ എന്നത് ഇനി താൽക്കാലികമായി അദാനി ഗ്രൂപ്പ് ഓഹരികളുടെ ഗതി നിശ്ചയിക്കും
പഠിക്കാം & സമ്പാദിക്കാം
Home
