image

26 April 2024 10:24 AM GMT

India

അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ പദവി നേടി ഇന്ത്യന്‍ ആഭരണ മേഖല

MyFin Desk

authorized economic operator status for jewelery sector
X

Summary

  • അവസരമുണ്ടായിട്ടും ആഭരണ മേഖലയ്ക്ക ഇത് വരെ എഇഒ പദവി ലഭിക്കാതിരിക്കുകയായിരുന്നു
  • കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാന്‍ സാധിക്കും
  • നികുതി ഇടപാടുകളും കൂടുതല്‍ ലളിതവും സുതാര്യവുമാകും


രാജ്യത്തെ രത്‌ന, ആഭരണ മേഖലയ്ക്ക് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ (എഇഒ) പദവി നല്‍കി കേന്ദ്ര ധനമന്ത്രാലയം. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാനും, ചരക്ക് കൈമാറ്റ സമയം കുറക്കാനും ഇത് സാഹയകമാകും. കൂടാതെ എഇഒ ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്ക് ഗ്യാരണ്ടിയില്‍ 50 ശതമാനം കുറവ് നല്‍കുകയും കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ്, സേവന നികുതി കേസുകള്‍ വേഗത്തിലാക്കുകയും ചെയ്യും.

ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ധനമന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഈ അംഗീകാരം.

എഇഒ പദവിക്കായി 20 കമ്പനികള്‍ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷകളുടെ അടിസ്ഥാനത്തില്‍, പ്രമുഖ വജ്ര, വജ്രാഭരണ നിര്‍മ്മാതാക്കളായ ഏഷ്യന്‍ സ്റ്റാറിന് എഇഒ പദവി ലഭിച്ചിട്ടുണ്ട്.് ഇന്ത്യന്‍ രത്‌ന, ആഭരണ വ്യവസായത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ കമ്പനിയാണിത്.

ബിസിനസ്സ് ചെയ്യാനുള്ള വിപുലമായ സംരംഭത്തിന്റെ നിര്‍ണായക ഭാഗമായ എഇഒ പ്രോഗ്രാം, വിവിധ മേഖലകളിലുടനീളം കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.