18 Feb 2026 12:14 PM IST
Summary
ഫേസ്ബുക്ക് , യൂട്യബ് , ഇൻസ്റ്റഗ്രാം . കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഒരുങ്ങി സർക്കാർ.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വന്നേക്കും. പ്രായം അനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . 16 വയസ്സിന് താഴെയുള്ള കുട്ടികൾ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയേക്കും. ഓസ്ട്രേലിയയും പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുനന്തിൽ നിന്ന് നേരത്തെ കുട്ടികളെ വിലക്കിയിരുന്നു.
പല രാജ്യങ്ങളും പ്രായമനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഡീപ്ഫേക്ക് സജീവമായ സാഹചര്യത്തിലാണ് കുട്ടികൾക്ക് ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. അതേസമയം ഏതെങ്കിലും പ്രത്യേക പ്ലാറ്റ്‌ഫോമുകളുടെയോ കമ്പനികളുടെയോ പേര് മന്ത്രി പരാമർശിച്ചിട്ടില്ല.
കമ്പനികളുടെ വരുമാനത്തെ ബാധിക്കുമോ?
140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൽ നിർണായകമാകും. ഈ കമ്പനികൾക്ക് രാജ്യത്ത് കോടിക്കണക്കിന് ഉപയോക്താക്കളാണ് ഇപ്പോഴുള്ളത്.
മെറ്റയുടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളാണ്. ഗൂഗിളിന്റെ യൂട്യൂബിനും രാജ്യത്ത് കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. അതേസമയം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ പൂർണമായി നിയന്ത്രിക്കണോ വേണ്ടയോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
