image

14 Oct 2025 11:54 AM IST

India

വിമാന ടിക്കറ്റ് നിരക്കുകൾ 1499 രൂപ മുതൽ; എയർ ഇന്ത്യയുടെ കിടിലൻ ഓഫർ

MyFin Desk

flight ticket discount, which is the best credit card
X

ആഭ്യന്തര വിമാന ടിക്കറ്റുകൾ 1499 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. പുതിയ ഓഫറുമായി എയർ ഇന്ത്യ. രാജ്യത്തിനുള്ളിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കുൾപ്പെടെ ഓഫർ നിരക്കുകൾ ഗുണകരമാകും.ദീപാവലി, ന്യൂഇയർ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ അവസരം ഉപയോഗിക്കാം. ഒക്ടോബർ 12ന് ആരംഭിച്ച വിൽപ്പന 2025 ഒക്ടോബർ 14 വരെയാണ്. 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ഓഫർ ലഭ്യമാണ്. എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇക്കണോമി ക്ലാസ് നിരക്കുകൾ 9999 രൂപ മുതൽ

ഇക്കണോണി ക്ലാസ് ടിക്കറ്റ് നിരക്കുകൾ 1499 രൂപ മുതലും പ്രീമിയം ഇക്കണോണി ക്ലാസ് നിരക്കുകൾ 2249 രൂപ മുതലും ലഭ്യമാണ്. ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകൾ 9999 രൂപ മുതലാണ്.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡാണോ?

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യേക ഓഫർ എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകളിൽ തൽക്ഷണ ഇളവുകൾ പ്രയോജനപ്പെടുത്താം. 2025 ഒക്ടോബർ 1 മുതൽ ഒക്ടോബർ 18 വരെയുള്ള ബുക്കിംഗുകൾക്ക് പ്രത്യേക പ്രമോകോഡ് ലഭ്യമാണ്.

എച്ച്ഡിഎഫ്‌സിഫ്ലൈ എന്ന പ്രൊമോ കോഡാണ് പ്രത്യേക ഇളവുകൾക്കായി ഉപയോഗിക്കേണ്ടത്. എയർ ഇന്ത്യ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ നടത്തുന്ന ബുക്കിംഗുകൾക്ക് ഓഫർ ലഭിക്കും. 400 രൂപയാണ് തൽക്ഷണ ഇളവായി ആഭ്യന്തര യാത്രകൾക്ക് ലഭിക്കുക. 6000 രൂപ വരെ ഇളവ് ടിക്കറ്റനുസരിച്ച് അന്താരാഷ്ട്ര യാത്രകൾക്ക് ലഭ്യമാകും.